'അര്‍ഹാമിന് നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം' മകന് ആശംസകളുമായി ശ്രീലക്ഷ്മി ശ്രീകുമാര്‍

sreelakshmi-sreekumar-shares-birthday-celebration-photo-od-her-son
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് നടിയും നര്‍ത്തകിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ മകന്റെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളും വിഡിയോയും താരം പങ്കുവെച്ചു. 'എന്റെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ ആദ്യ ജന്മദിനം ആഘോഷിക്കുന്നതാണ്. ഈ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്‌നേഹവും നിറഞ്ഞ വര്‍ഷമായിരുന്നു. നിരവധി പ്രത്യേക നിമിഷങ്ങള്‍ നിറഞ്ഞതാണ്, അതിന് ഞങ്ങള്‍ നിന്നോട് നന്ദി പറയണം, ഞങ്ങളുടെ പൊന്നോമന. അര്‍ഹാമിന് നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ആവശ്യമാണ്' എന്ന കുറിപ്പോടു കൂടിയാണ് മകനൊപ്പമുള്ള വിഡിയോ ശ്രീലക്ഷ്മി പങ്കുവെച്ചത്. 

രാജ് കലേഷ്, പ്രിയങ്ക നായര്‍, ജ്യോതി കൃഷ്ണ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ശ്രീലക്ഷ്മിയുടെ മകന്‍ അര്‍ഹാം ജിജിന് ആശംസകളുമായെത്തിയത്. കഴിഞ്ഞ ആറുവര്‍ഷങ്ങളായി യുഎഇയിലാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. അവിടെ ആര്‍.ജെയായി ജോലി ചെയ്യുന്ന താരം ലൂമിനസ് ബൈ ശ്രീ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി ജ്വല്ലറി വര്‍ക്കുകള്‍ ആളുകളിലേക്ക് എത്തിക്കുന്ന ചെറിയ ബിസിനസ് സംരംഭവും നടത്തുന്നു. മുന്‍ കലാതിലകം കൂടിയായ ശ്രീലക്ഷ്മി 2019ലാണ് പൈലറ്റായ ജിജിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും കൂട്ടായി കഴിഞ്ഞ വര്‍ഷമാണ് അര്‍ഹാമെത്തിയത്.

Content Summary : Sreelakshmi Sreekumar shares birthday celebration photo of her son

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS