‘ഒത്തൊരുമയുടെ അപൂർവ നിമിഷങ്ങൾ’; സോറോയെ ചേർത്തുപിടിച്ച് ആലി!

supriya-share-picture-of-daughter-alankrita-and-pet-dog-zorro
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

പ്രിഥ്വിരാജും സുപ്രിയയും മകൾ അലംകൃതയുടെ പിറന്നാൾ വിശേഷവും ആലി വായിക്കുന്ന പുസ്തകങ്ങളുടെ കാര്യവുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പക്ഷേ പിറന്നാളിനല്ലാതെ ആലി എന്ന അലംകൃതയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ ഇരുവരും പോസ്റ്റ് ചെയ്യാറുമില്ല. എങ്കിലും തങ്ങളുടെ പ്രിയ വളർത്തുനായ സോറോയ്​ക്കൊപ്പമുള്ള ആലിയുടെ ചിത്രങ്ങൾ ഇവർ ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്.

പതിവുപോലെ ആലിയും സോറോയും ഒന്നിച്ചുള്ള  മറ്റൊരു സൂപ്പർക്യൂട്ട് ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചത്. സോറോയെ ചേർത്തുപിടിച്ച് ഇരിക്കുകയാണ് ചിത്രത്തിൽ ആലി. രണ്ടാളും പുറംതിരിഞ്ഞിരിക്കുന്ന ചിത്രമായതിനാൽ തന്നെ മുഖവും വ്യക്തമല്ല.‘ഒത്തൊരുമയുടെ അപൂർവ നിമിഷങ്ങൾ!’ എന്നാണ് ചിത്രത്തിന് താഴെ സുപ്രിയ കുറിച്ചത്. 

ഈ മനോഹരമായ ചിത്രത്തിന് നിറയെ സ്നേഹവുമായി ആലിയുടെ ആരാധകരുമെത്തി. ‘ഒത്തൊരുമയുടെ ഇരിക്കുമ്പോൾ ഒരു പ്ലാൻ തയ്യാറാക്കുകയാണെന്നും’, ‘ഉപാധികളില്ലാത്ത സ്നേഹം’  എന്നുമൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ. ആഹാരം കഴിച്ചുകൊണ്ടിരിക്കുന്ന ആലിയ്ക്കരികിൽ നിൽക്കുന്ന സോറോയുടെ മറ്റൊരു ചിത്രവും സുപ്രിയ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ആലിയുടെ മടിയിൽ ചാഞ്ഞുകിടക്കുന്ന സോറോയുടെ ഒരു ചിത്രം ഒരിക്കൽ പങ്കുവച്ച് പ്രിഥ്വി കുറിച്ചത് ‘സഹോദര സ്നേഹം ആലി ആന്റ് സോറോ!’ എന്നായിരുന്നു.

ചിത്രത്തിന് നിരവധിപ്പേർ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇവരുടെ പ്രിയപ്പെട്ട വളർത്തുനായയാണ് സോറോ. സോറോയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും പൃഥ്വിയും സുപ്രിയയും പോസ്റ്റ് ചെയ്യാറുണ്ട്

Content Summary : Supriya share photo of daughter Alankrita and pet dog Zorro

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS