നാല് വയസ്സിൽ എഴുതിയത് രണ്ടു പുസ്തകങ്ങൾ; ഗിന്നസ് റെക്കോർഡിൽ കണ്ണുനട്ട് ജെയ്സി

four-year-old-bo-eyes-guinness-record-fo-writing-two-books
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ഇം​ഗ്ലണ്ടിലെ ബിർമിങ്ഹാമിൽ നിന്നുള്ള ജെയ്സി ജോയ്സ് എന്ന 4 വയസ്സുകാരൻ ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കാനുള്ള കാത്തിരിപ്പിലാണ്. നാലു വയസ്സിനുള്ളിൽ രണ്ടു പുസ്തകങ്ങളാണ് ജെയ്സിയുടേതായി പുറത്തിറങ്ങിയത്. ചില ഘട്ടങ്ങൾ കൂടി പൂർത്തീകരിച്ചാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന റെക്കോർഡ് ജെയ്സിയുടെ പേരിലാവും. 

വായിക്കാനും എഴുതാനുമുള്ള മകന്റെ കഴിവിനെ അവിശ്വസനീയം എന്നാണ് അമ്മ അനീം ജോയ്സ് വിശേഷിപ്പിക്കുന്നത്. 15 മാസമുള്ളപ്പോഴാണ് മകന്റെ കഴിവ് അമ്മ തിരിച്ചറിയുന്നത്. മുതിർന്ന വ്യകിതകളെപ്പോലെ പെൻസിൽ പിടിക്കാൻ ജെയ്സിക്ക് സാധിച്ചിരുന്നു. 3 വയസ്സായപ്പോൾ മനസ്സിലുള്ള ചിന്തകൾ എഴുതാൻ തുടങ്ങി. അസാധാരണമായ ഓർമശക്തിയാണ് ജെയ്സി പ്രകടിപ്പിച്ചത്. ജീവിതത്തിലെ ചില സംഭവങ്ങളും കഥകളും എഴുതാനും വരയ്ക്കാനും തുടങ്ങി. ഫൊട്ടോ​ഗ്രഫിക് മെമ്മറിയാണ് മകനുള്ളതെന്നും അതുകൊണ്ട് കാര്യങ്ങൾ ഓർത്തുവയ്ക്കാനും എഴുതാനും ചെറിയ പ്രായത്തിൽ തന്നെ സാധിച്ചുവെന്നും അമ്മ പറയുന്നു. എഴുതാൻ എനിക്ക് ഇഷ്ടമാണ്. കാരണം എഴുതുന്നത് രസകരമാണ്. ആളുകൾ എഴുതുകയും വരയ്ക്കുകയും ചെയ്യണമെന്നും അതിനായി ഭാവന ഉപയോ​ഗിക്കണമെന്നും താൻ ആ​ഗ്രഹിക്കുന്നു എന്നാണ് എഴുത്തിനെക്കുറിച്ച് ചോദിച്ചാൽ ജോയ്സിയുടെ മറുപടി. 

പാർക്കിലും മ‍ൃ​ഗശാലയിലും ഷോപ്പിങ്ങിനും പോയി വന്നു കഴിഞ്ഞാൽ ജോയ്സി എഴുതാൻ തുടങ്ങും. അവിടെ കണ്ട കാര്യങ്ങൾ വ്യക്തമായി ഒരു ചിത്രം പോലെ വിവരിക്കുന്നതാണ് രീതി. ഇതു വായിച്ചു നോക്കിയപ്പോഴാണ് മകന്റെ ഓർമശക്തിയും എഴുതാനുള്ള കഴിവും അപൂർവമാണെന്ന് അനീമിന് തോന്നിയത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പ്രോത്സാഹനം രണ്ട് പുസ്തകങ്ങൾ പൂർത്തീകിരിക്കുന്നതിലേക്ക് എത്തുകയായിരുന്നു. എ ബീച്ച് വിത് നോ സീ, ജോയ്സീസ് സ്വീറ്റ് ടൂത് എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. പുസ്തക ദിനമായ മാർച്ച് രണ്ടിനായിരുന്നു ഇവയുടെ പ്രസിദ്ധീകരണം. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യവും ജീവിതത്തിൽ ലഭിക്കാതെ പോയതിനെക്കുറിച്ചോർത്ത് ദുഖിക്കാതെ അനു​ഗ്രഹങ്ങൾക്ക് നന്ദി പറയാനും കുട്ടികളെ ഉപദേശിക്കുന്നതാണ് ജോയ്സിയുടെ രചനകൾ. 

4 വയസ്സും 10 മാസവുമാണ് ജോയ്സിയുടെ പ്രായം. നാലു വയസ്സും 356 ദിവസവും പ്രായമുള്ള ശ്രീലങ്കൻ സ്വദേശിയുടെ പേരിലാണ് നിലവിൽ റെക്കോർഡ്. ജോയ്സിയുടെ കുടുംബം ​ഗിന്നസ് റെക്കോർഡിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ  ഒരോ പുസ്തകവും 1000 കോപ്പിയെങ്കിലും വിറ്റു പോയാലേ റെക്കോർഡിന് അർഹതയുള്ളൂ. അതിനാൽ 4 വർഷയും 356 ദിവസവും തികയുന്നതിനു മുമ്പ് മകന്റെ പുസ്തകം 1000 കോപ്പി വിറ്റു പോകുന്നതും കാത്തിരിക്കുകയാണ് മാതാപിതാക്കൾ. ഇതിനായി സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പുസ്തകം ലഭ്യമാക്കിയിട്ടുണ്ട്. 

Content Summary : Four year old Jayce Joyce set to enter Guinness Book of Records for writing books as the youngest author from England

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS