ബിബിസി ഫ്രെയ്മിലേക്ക് ഓടിക്കയറിയ ആ കുട്ടികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വൈറല്‍!

children-crashed-his-bbc-interview-shares-new-photo
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ബിബിസി അഭിമുഖത്തിനിടയില്‍ മക്കള്‍ രസകരമായി തടസ്സപ്പെടുത്തി വൈറലായ കുടുംബം ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലോകത്തിന് മുന്നില്‍. വിഡിയോയുടെ ആറാം വാര്‍ഷികത്തിന്റെ സന്തോഷം രേഖപ്പെടത്താന്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളും അന്നത്തെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട റോബര്‍ട്ട് കെല്ലി പങ്കുവെച്ചു. പഴയ വിഡിയോ കൂടി പങ്കുവെച്ചതോടെ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചിരിപൊട്ടുകയാണ്.

2017 മാര്‍ച്ച് 10നായിരുന്നു പ്രൊഫസര്‍ റോബര്‍ട്ട് കെല്ലി ബിബിസിയുടെ അഭിമുഖത്തില്‍ പങ്കെടുത്തത്. അതിനിടെയാണ് പശ്ചാത്തലത്തില്‍ കുടുംബം പ്രത്യക്ഷപ്പെട്ടതും ടിവിയിലൂടെ പ്രേഷകര്‍ക്ക് രസകരമായ ഒരു കാഴ്ച്ച സമ്മാനിക്കുകയും ചെയ്തത്. കുട്ടികളില്‍ ഒരാള്‍ പട്ടും പാടി പിന്നിലൂടെ വരുന്നതും ഇളയ ആള്‍ കളിവണ്ടിയില്‍ വരുന്നതും തൊട്ട് പിന്നാലെ അമ്മ ഓടി വരുന്നതുമാണ് വിഡിയോയില്‍. തങ്ങളുടെ അച്ഛനെ ലോകം മുഴുവന്‍ കാണുന്നു എന്നൊന്നും ചിന്തിക്കാത്ത അവരുടെ നിഷ്കളങ്കതയാണ് വിഡിയോയിലെ ആകര്‍ഷണീയത.

Content summary: Children crashed his BBC interview shares new photo

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS