വിധവാ പുനർവിവാഹത്തെ കുറിച്ച് അഞ്ചാം ക്ലാസുകാരന്റെ ഉത്തരം; കയ്യടിയുമായി സോഷ്യൽ ലോകം

class-5-students-viral-answer-to-social-evils
Representative image. Photo Credits: Bhupi/ istock.com. Answer paper: Photo cdesits :Twitter
SHARE

വിധവാ പുനർവിവാഹത്തെ കുറിച്ച് ആധികാരികമായ പരാമർശം നടത്തിയ ഒരു അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ഉത്തര കടലാസാണ് വൈറലാകുന്നത്. സാമൂഹിക തിന്മകളെ കുറിച്ചുള്ള പരാമർശം നടത്തിയ മകന്റെ ഉത്തര കടലാസ് മഹേശ്വര് പെരി എന്നയാളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. അതിൽ തന്റെ മകന്റെ അഞ്ചാം ക്ലാസ് പരീക്ഷാ പേപ്പറിന്റെ ഒരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു. അതിൽ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. "നിങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നുവെങ്കിൽ, ഇന്ത്യ പിന്നോക്കാവസ്ഥയിലാകുന്നത് തടയാൻ അക്കാലത്ത് നിലനിന്നിരുന്ന ഏത് സാമൂഹിക തിന്മയാണ് നിങ്ങൾ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടെന്ന് വിശദീകരിക്കുക?" 

ഇതിന് കുട്ടി എഴുതിയ ഉത്തരമിതായിരുന്നു‘‘വിധവകളുടെ പുനർവിവാഹ നിയമം ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു സ്ത്രീ വിധവയായാൽ, അവർക്ക് ഒന്നുകിൽ സതി വരിക്കാം അല്ലെങ്കിൽ വെള്ള സാരി ധരിക്കാം, മുടി കെട്ടി പുറത്തിറങ്ങരുത്. ഈ വിധവകൾക്ക് പുനർവിവാഹം ചെയ്യാൻ കഴിയുമെങ്കിൽ, അവർക്ക് കൂടുതൽ മെച്ചപ്പെട്ടതും സന്തോഷകരവുമായ ജീവിതം ലഭിക്കുമായിരുന്നു.’’ഇത്ര ചെറിയ കുട്ടിയുടെ ഉത്തരം കണ്ട് സംതൃപ്തയായ അധ്യാപിക അതിൽ "വളരെ നല്ല ഉത്തരം" എന്നും കുറിച്ചു.

"എന്റെ മകൻ അഞ്ചാം ക്ലാസ് പരീക്ഷ പേപ്പറിലെ ചോദ്യത്തിന് ഉത്തരം എഴുതിയത്" മഹേശ്വര് പെരി പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. പോസ്റ്റ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും പലരും കൊച്ചുകുട്ടിയുടെ ദയയെയും ചിന്തയെയും പ്രശംസിക്കുകയും ചെയ്തു."ഈ കുട്ടി വളരെ ദയയുള്ളവനാണ്, അവന്റെ ഹൃദയം കരുതലാൽ നിറഞ്ഞിരിക്കുന്നു ...നിങ്ങൾ അഭിമാനിക്കണം,", "നിങ്ങൾ അവനെ നന്നായി വളർത്തി. അഭിനന്ദനങ്ങൾ." എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുളള കമന്റുകൾ

Content Summary : Class 5 student's viral answer to social evils

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS