അമ്മയ്ക്ക് ജോലിക്ക് പോകാൻ മടി, ആശ്വസിപ്പിച്ച് കുരുന്ന്; ഹൃദയം കവരും വിഡിയോ

viral-video-of-toddler-heartwarming-talk-to-mother
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

കുഞ്ഞുങ്ങളുടെ കളിചിരികളും കൊഞ്ചലുകളുമൊക്കെ ആരുടേയും ഹൃദയം കവരുന്ന കാഴ്ചകളാണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കപ്പെടുന്ന അത്തരം വിഡിയോകൾക്കും കാഴ്ചക്കാർ ധാരാളമായുണ്ടാകും. ഈ കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തെ കീഴടക്കിയതും അങ്ങനെയൊരു കുരുന്നാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് കാണികളെ സ്വന്തമാക്കാൻ ആ കുഞ്ഞിന്റെ വിഡിയോയ്ക്കു കഴിഞ്ഞു. 

വാരാന്ത്യത്തെ അവധിക്കു ശേഷം ജോലിയ്ക്കു പോകാൻ താല്പര്യമില്ലാതെ മടി പിടിച്ചു ഇരിക്കുന്ന അമ്മയെ  ഓഫീസിൽ പറഞ്ഞു വിടാൻ നോക്കുകയാണ് ആ ബാലൻ. ഓഫീസിൽ പോകുന്നില്ല എന്ന് പറഞ്ഞു പരിതപിക്കുന്ന അമ്മയോട്, സാരമില്ല, മിണ്ടാതെയിരിക്ക്, ഇന്ന് ഓഫീസിൽ പോകേണ്ടി വരുമെന്ന് പറഞ്ഞാണ് കുട്ടി ആശ്വസിപ്പിക്കുന്നത്. കുഞ്ഞിന്റെ സംസാരശൈലിയും വർത്തമാനവുമൊക്കെ ആരെയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ്. അമ്മയുടെ തലയിൽ തലോടി കൊണ്ടാണ് ആ രണ്ടുവയസുകാരൻ ജോലിക്കു പോകാൻ നിർബന്ധിക്കുന്നത്.  

യുവാൻഷ് ഭരദ്വാജ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോ ഇതിനകം കണ്ടിരിക്കുന്നത് 80 ലക്ഷത്തോളം പേരാണ്. ധാരാളം പേർ വിഡിയോയ്ക്കു താഴെ കമെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വിഡിയോകളിൽ ഒന്നാണിത് എന്നൊരാൾ എഴുതിയപ്പോൾ, മമ്മ ഓഫീസിൽ പോയാൽ മാത്രമേ എനിക്ക് കിൻഡർജോയ് വാങ്ങാനുള്ള പൈസ ലഭിക്കുകയുള്ളു എന്ന് ഒരാൾ രസകരമായി പ്രതികരിച്ചിരിക്കുന്നു. എന്തായാലും ഓഫീസിൽ പോകാൻ മടി കാണിക്കുന്ന ആ അമ്മയും അമ്മയെ നിർബന്ധിച്ചു പറഞ്ഞു വിടാൻ ശ്രമിക്കുന്ന ആ മകനും ഇപ്പോൾ സോഷ്യൽ ലോകത്തെ വൈറൽ താരങ്ങളാണ്.

Contnt Summaruy : Viral video of a toddler's heartwarming talk to mother