കൊച്ചുമകൻ അയാന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ റഹ്മാൻ. താരത്തിന്റെ മകൾ റുഷ്ദയുടെ മകനാണ് അയാൻ. അമ്മയുടെ മടിയിലിരുന്നു കുസൃതി കാണിക്കുന്ന കൊച്ചുമകന്റെ വിഡിയോ പങ്കുവച്ച് താരം കുറിച്ചത് ഇങ്ങനെയാണ് ‘‘ഫോട്ടോഗ്രാഫി എന്നത് ഓർമ്മകളെ മൂർത്തമാക്കാനുള്ള കലയാണ്. മാസ്റ്റർ അയാന്റെ ആദ്യ ഫോട്ടോ ഷൂട്ട്.’’ ഈ ക്യൂട്ട് കുരുന്നിന്റെ വിഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുായി എത്തുന്നത്.
അയാൻ സൂപ്പർ ക്യൂട്ട് ആണെന്നും ഇത് ഹാപ്പി അപ്പൂപ്പനെന്നും അപ്പൂപ്പനായാലും താങ്കൾ ഞങ്ങളുടെ പഴയ റഹ്മാൻ തന്നെയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ. കൊച്ചുമകനുമൊത്ത് ഈദ് ആഘോഷിച്ച ചിത്രങ്ങളും താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് അയാൻ ജനിച്ചത്. തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വാർത്ത റുഷ്ദ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2021 ഡിസംബറിലായിരുന്നു കൊല്ലം സ്വദേശിയായ അൽത്താഫ് നവാബും റുഷ്ദയും തമ്മിലുള്ള വിവാഹം റുഷ്ദയെ കൂടാതെ അലിഷ എന്നൊരു മകളും റഹ്മാനുണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ.
Content Summary : Actor Rahman share video of his grandson