ADVERTISEMENT

എന്ത് ചെയ്യുമ്പോഴും ആസ്വദിച്ചു ചെയ്യുക, ഈ കുട്ടികളുടെ നൃത്തം കാണുന്നവരെല്ലാം പറയുന്നത്  അതാണ്. അത്രയും ചടുലവും ഊർജസ്വലവും ഭാവാത്മകവുമാണ് ഇരുകുട്ടികളുടെയും നൃത്തം. കണ്ടുനിൽക്കുന്നവരുടെ പ്രോത്സാഹനത്തോടെ  മതിമറന്നു നൃത്തം ചെയ്യുന്ന ആ കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തെ കീഴടക്കിയത്. ഇരുവരുടെയും താളത്തിലുള്ള ഡാൻസിന് സമൂഹമാധ്യമങ്ങളിൽ നിന്നും നിറഞ്ഞ പ്രോത്സാഹനം ലഭിക്കുമ്പോൾ ഒരു വിഭാഗം വിമർശനവുമായി രംഗത്തുണ്ട്.

 

നേപ്പാളിൽ നിന്നുമുള്ളതാണ് വിഡിയോ. ഒരു വിവാഹവീടാണ് കുട്ടികളുടെ ഡാൻസിന് വേദിയാകുന്നത്. താളത്തിനു അനുസരിച്ച് നൃത്തം ചെയ്യുക മാത്രമല്ല, അനുയോജ്യമായ ഭാവങ്ങളും ഇരുകുട്ടികളുടെയും മുഖത്തു മിന്നി മറയുന്നുമുണ്ട്. പരസ്പരം കളിയാക്കിയും പ്രോത്സാഹിപ്പിച്ചുമുള്ള ഡാൻസിന് ചുറ്റിലും നിൽക്കുന്ന മുതിർന്നവരുടെ പരിപൂർണ പിന്തുണയുണ്ട്. പാട്ടിനു അനുസരിച്ചു ഇരുവരും വളരെ ചടുലമായാണ് ഓരോ ചുവടുകളും വെക്കുന്നത്. ലെഹങ്കയാണ് പെൺകുട്ടിയുടെ വേഷം. ഷെർവാണിയാണ് ആൺകുട്ടി ധരിച്ചിരിക്കുന്നത്. 

 

കാഴ്ച്ചയിൽ ഏറെ രസകരമായ വിഡിയോ ഇതിനകം തന്നെ 18 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. 14 ലക്ഷം പേർ വിഡിയോ പങ്കുവെയ്ക്കുകയും 17 ലക്ഷത്തോളം പേർ ലൈക്ക് ചെയ്യുകയും ചെയ്തപ്പോൾ ഏകദേശം പതിനായിരത്തോളം കമന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്. കുട്ടികളെ അഭിനന്ദിച്ചു കൊണ്ടുള്ള കമെന്റുകൾക്കൊപ്പം തന്നെ ഇരുവരുടെയും പ്രായത്തിനു ചേരുന്ന ചുവടുകളല്ല വെയ്ക്കുന്നതെന്ന വിമർശനവും വിഡിയോ കണ്ടവരിൽ നിന്നുമുയരുന്നുണ്ട്.

 

Content Summary : Little dancers viral dance on Nepali beats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com