ADVERTISEMENT

മക്കൾ ഏറ്റവും സുരക്ഷിതരായിരിക്കുന്നതും അവർക്കു വലിയ പിന്തുണ ലഭിക്കുന്നതും എല്ലായ്‌പ്പോഴും മാതാപിതാക്കളിൽ നിന്നാണ്. എന്നാൽ ചില സമയങ്ങളിൽ മാതാപിതാക്കൾക്ക് താങ്ങായി നിൽക്കുന്ന, ആശ്വാസമേകുന്ന മക്കളെയും നമുക്ക് കാണാൻ കഴിയും. അത്തരത്തിൽ പിതാവിനു വാക്കുകൾ കൊണ്ട് ആശ്വാസമാകുന്ന ഒരു കുഞ്ഞിന്റെ എഴുത്താണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയത്.  സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആ എഴുത്തിനു വലിയ രീതിയിലുള്ള പിന്തുണയും സ്നേഹവുമാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. 

 

മാതാവും പിതാവും വിവാഹ മോചിതരായ കുട്ടി തന്റെ അച്നാഛനാണ് ഹൃദയം തൊടുന്ന ഒരു കുറിപ്പ് എഴുതിയത്. ആ എഴുത്തിന്റെ ചിത്രമാണ് പിതാവ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കുറിപ്പിലെ വരികൾ ഇപ്രകാരമായിരുന്നു, ''ഡാഡ്... താങ്കൾ ഇപ്പോൾ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നു എനിക്ക് അറിയാം. ഞാൻ ഇപ്പോഴും എല്ലായ്‌പ്പോഴും താങ്കൾക്കായി ഇവിടെയുണ്ടാകും. ഈ വേനൽക്കാലത്തു  ടൺ കണക്കിനു രസകരമായ കാര്യങ്ങൾ ഞാൻ അങ്ങേക്കായി കരുതി വെച്ചിട്ടുണ്ട്. താങ്കൾ വീണ്ടും സന്തോഷവാനായി കാണുമെന്നു കരുതുന്നു. ഞാൻ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നുവെന്ന കാര്യം മാത്രം എപ്പോഴും ഓർമയിലുണ്ടായിരിക്കണം''. ഈ കുറിപ്പിന് താഴെ ഒരു ഹൃദയത്തിന്റെ ചിത്രം വരച്ച് അതിലിങ്ങനെ എഴുതിയിരുന്നു. ''ഞാൻ എപ്പോഴും താങ്കൾക്കായി ഇവിടെയുണ്ടായിരിക്കും''. 

 

മകളുടെ കുറിപ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു പിതാവും ഇങ്ങനെ എഴുതി. '' ഞാൻ അടുത്തിടെയാണ്  വിവാഹമോചനം എന്ന ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോയത്. ഇന്ന് രാവിലെ മകളാണ് എന്നെ ഉണർത്തിയത്. അപ്പോഴാണ് അറിഞ്ഞത് ഞാൻ ഇന്ന് അവളുടെ കസ്റ്റഡിയിലാണെന്ന്''. സമൂഹ മാധ്യമങ്ങളിൽ വൈറലായ കുറിപ്പിനും ചിത്രത്തിനും താഴെ ധാരാളം പേരാണ് സ്നേഹം നിറഞ്ഞ ഇമോജികളും കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്. '' വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനുമപ്പുറം അവൾ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. എക്കാലവും ഇത് തുടരട്ടെ'' ആ ചിത്രത്തിനു ഒരാൾ ഇങ്ങനെ കുറിച്ചപ്പോൾ. ''താങ്കൾ മികച്ചൊരു പിതാവാണ്, മകളുടെ സ്നേഹം എല്ലാക്കാലത്തും ഇതുപോലെ  നിലനിൽക്കട്ടെ''. "എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇത്തരത്തിലൊരു പ്രതിഫലമാണ്. നിങ്ങളൊരു നല്ല അച്ഛനാണ്." തുടങ്ങിയ വികാര നിർഭരമായ ധാരാളം കമന്റുകളാണ് ആ ചിത്രത്തിന് താഴെ വരുന്നത്.

 

Content Summary : Father struggling through divorce shares a comforting letter from his daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com