ADVERTISEMENT

മകളുടെ ഈ പ്രായത്തിൽ അവൾക്കു വേണ്ടത് എന്റെ സമയമാണ് അതെനിക്ക് നല്ലതുപോലെ അറിയാം. വിരാട് നല്ലൊരു പിതാവാണ്. കൂടുതൽ സമയം മകൾക്കൊപ്പം ചെലവഴിക്കുന്നുമുണ്ട്. എന്നാൽ അവൾക്കു ഈ പ്രായത്തിൽ കൂടുതൽ ആവശ്യം എന്നെയാണെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു, . അത് തിരിച്ചറിഞ്ഞപ്പോൾ മുതൽ ഞാൻ അതിനായി ശ്രമിച്ചു തുടങ്ങി''. മകൾ വാമികയ്ക്ക് വേണ്ടി കൂടുതൽ സമയം മാറ്റിവെയ്ക്കാൻ പോകുകയാണെന്ന് ഈ വാക്കുകളിലൂടെ വ്യക്തമാക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമ. 

 

വിരാട് കോലിയുടെയും അനുഷ്ക ശർമയുടെയും മകൾ വാമികയ്ക്കു ഇപ്പോൾ രണ്ടു വയസാണ് പ്രായം. പിതാവിനേക്കാൾ മാതാവിന്റെ സാന്നിധ്യം കൂടുതൽ ആവശ്യമുള്ള സമയം ഇതാണെന്നാണ് അനുഷ്‍ക ശർമയുടെ പക്ഷം. അഭിനയം ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ വർഷത്തിൽ ഒരു ചിത്രം ചെയ്യുമെന്നും കൂടുതൽ സമയം മകൾക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു  അഭിനേത്രി, അമ്മ എന്നതൊക്കെയാണ്. പക്ഷേ, ഇതിനെല്ലാമപ്പുറം മകൾ സന്തോഷിക്കുന്നതും ശരിയായ കാര്യങ്ങൾ ചെയ്യുന്നത് കാണുന്നതുമാണ് ഏറ്റവും ഇഷ്ടം. അഭിനയം എന്ന തൊഴിൽ വളരെ നന്നായി ആസ്വദിക്കുന്നുണ്ടെങ്കിലും മകളുണ്ടാകുന്നതിനു മുൻപ് ചെയ്തതു പോലെ കൂടുതൽ സിനിമകൾ ഇനി ചെയ്യാൻ സാധ്യതയില്ല എന്നുമാണ് അനുഷ്‍കയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 

 

''എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. അങ്ങനെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് തന്നത് മാതൃത്വമാണ്. ഒരു രക്ഷിതാവ്, അമ്മ എന്നീ നിലകളിൽ നിങ്ങൾ നിങ്ങളെ തന്നെ കൂടുതൽ വിശ്വസിക്കുന്ന സമയമാണത്. എന്തുകൊണ്ടെന്നാൽ നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ, വളരെ ചെറുതും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്തതുമായ ഒരു കുഞ്ഞിന് വേണ്ടിയാണ്. ആ തീരുമാനങ്ങൾ നിങ്ങൾക്കു കൂടുതൽ ധൈര്യവും നിങ്ങൾക്കുള്ളിൽ തന്നെ ഒരു വിശ്വാസവും  വളർത്തും''.  അനുഷ്‍ക ശർമ ഒരു മാതാവ് എന്ന നിലയിലുള്ള തന്റെ നിലപാടുകളും വീക്ഷണങ്ങളും വിശദീകരിക്കുന്നത് ഇപ്രകാരമാണ്. മകൾക്കൊപ്പമുള്ള സുന്ദരനിമിഷങ്ങളെല്ലാം ചിത്രങ്ങളായി അനുഷ്‌കയും വിരാടും പങ്കുവെയ്ക്കാറുണ്ടെങ്കിലും ഇതുവരെയും വാമികയുടെ മുഖം വ്യക്തമായി കാണാനുള്ള ഭാഗ്യം ആരാധകർക്ക് ലഭിച്ചിട്ടില്ല.

 

Content Summary : Anushka Sharma says Vamika needs a lot more of her time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com