‘‘ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം’’; സന്തോഷം പങ്കുവച്ച് ലക്ഷ്മിപ്രിയ

lakshmi-priya-social-media-post-on-daughter-mathangi
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ മാതംഗി സ്കൂളിൽ പോകുന്ന വിശേഷവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. മാതംഗി സ്കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന ചിത്രം പങ്കുവച്ച് താരം ഇങ്ങനെ കുറിച്ചു  ‘‘മാതുക്കുട്ടി ഗ്രേഡ് 3യിലേക്ക്. കഴിഞ്ഞ വർഷത്തെ ഈ കാഴ്ച എനിക്ക് മിസ് ആയി. ഞാൻ ബിഗ് ബോസിൽ ആയിരുന്നതിനാൽ.. മാതുന്റെ ബുക്സ് കളക്ട് ചെയ്‌തോ? മുടിയ്ക്ക് നീളം ഉള്ളത് കൊണ്ട് പിന്നിക്കെട്ടാൻ ചേട്ടന് അറിയുമോ? പല്ല് ആടി നിന്നത് ഇളകിയോ അങ്ങനെ ഒരു നൂറായിരം ടെൻഷൻ ആയിരുന്നു, എനിക്ക്. മാത്രമല്ല രണ്ട് വർഷത്തിന് ശേഷം സ്കൂളിൽ പോകുവല്ലേ? യൂണിഫോം ഇട്ട ആദ്യ സ്കൂൾ ദിനം കാണാൻ എനിക്ക് കഴിയാത്ത സങ്കടം ആയിരുന്നു കൂടുതൽ ...

സ്കൂളിലെ ആദ്യ ദിനം; കുരുന്നുകൾക്ക് മനോരമ ഓൺലൈനിലൂടെ ആശംസകൾ നേരാം

ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം. ചേട്ടൻ അമ്മ റോൾ ഗംഭീരമാക്കി. മുടിപിന്നാൻ ചേട്ടൻ ഭംഗിയായി പഠിച്ചു. അന്നത്തെ എന്നെപ്പോലെ ഈ കാഴ്ചകൾ മിസ്സ്‌ ആകുന്ന നൂറ് കണക്കിന് പ്രവാസി അമ്മമാരെ നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്നു. അമ്മ റോളും ഗംഭീരമാക്കുന്ന അച്ഛൻമാർക്ക് ആദരവ്. അതികാലത്തുണർന്ന് കുറുമ്പന്മാരെയും കുറുമ്പത്തികളെയും ഒരുക്കി വിടുന്ന അമ്മമാർക്കും അച്ഛൻമാർക്കും വീടകങ്ങളിലെ രാവിലത്തെ 'യുദ്ധ'ത്തിന്  സാക്ഷ്യം വഹിക്കുന്ന മറ്റ് കുടുംബാംഗങ്ങൾക്കും സ്നേഹം...ഇന്ന് സ്കൂളിലേക്ക് പോകുന്ന എല്ലാ കുഞ്ഞ് മക്കൾക്കും എന്റെ all the very best.’’ മാതംഗിക്ക് ആശംസകളറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ.

Content Summary : Lakshmi Priya's social media post on daughter Mathangi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS