‘പൊലീസ് പൂച്ചകളുമുണ്ടോ?’ മസ്‌കിന്റെ മകന്റെ സംശയം; ഉത്തരവുമായി ‍ഡൽഹി പൊലീസ്

1136872083
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

അമേരിക്കൻ വ്യവസായി ഇലോൺ മസ്കിന്റെ മകന്റെ ഒരു സംശയവും അതിന് ഡൽഹി പൊലീസ് നൽകിയ മറുപടിയുമാണിപ്പോൾ വൈറലാകുന്നത്. പൊലീസ് നായ്ക്കളെ കണ്ടപ്പോഴാണ് മസ്‌കിന്റെ മൂന്ന് വയസ്സുള്ള മകൻ എക്സിന് പൊലീസ് നായ്ക്കളെപ്പോലെ പൊലീസ് പൂച്ചകളുണ്ടോയെന്ന സംശയമുണ്ടായത്. പൊലീസ് നായ്ക്കൾ ഉള്ളതിനാൽ പൊലീസ് പൂച്ചകളുണ്ടോയെന്ന് ലിറ്റിൽ എക്‌സ് ചോദിച്ചതായി ട്വീറ്റിൽ മസ്‌ക് കുറിച്ചതോടെ നിരവധിപ്പേർ ഇതിന് മറുപടിയുമായെത്തി. 

കുഞ്ഞു എക്സിന്റെ സംശയം ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടനടി രസകരമായ മറുപടി നൽകുകയും ചെയ്തു. സമർത്ഥമായ സമൂഹമാധ്യമ പോസ്റ്റുകളും ഇടപെടലുകളും കൊണ്ട് ആളുകളെ ആകർഷിക്കുന്നതിൽ തങ്ങൾ മിടുക്കരാണെന്ന് ഡൽഹി പൊലീസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.ഡൽഹി പൊലീസിന്റെ പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്. ടെക് ഭീമനായ മസ്‌കിന്റെ ട്വീറ്റിന് രസകരമായ പ്രതികരണം നൽകിയ പൊലീസ് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ.

Content Summary : Delhi Police responds to Elon Musk's son's doubt

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS