വിയാനും സമീഷയ്ക്കു​മൊപ്പം ആൾട്ടൻ ടവറിൽ അവധിക്കാലം ആഘോഷമാക്കി ശില്പ ഷെട്ടി

shilpa-shetty-share-the-video-with-family-at-alton-towers
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കുടുംബത്തിനൊപ്പം യാത്ര പോകാത്തവർ വിരളമായിരിക്കും ശില്പ ഷെട്ടിയും ഒരു അവധിക്കാല യാത്രയിലാണ്. മക്കളായ വിയാനും സമീഷയും ഭർത്താവ് രാജ് കുന്ദ്രയും യാത്രയിൽ ശിൽപയ്‌ക്കൊപ്പമുണ്ട്. മക്കളോടൊപ്പമുള്ള യാത്രയിലെ മനോഹര നിമിഷങ്ങളെല്ലാം തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി താരം പങ്കുവെച്ചിട്ടുണ്ട്.യു കെ യിലെ ആൾട്ടൻ ടവറിൽ മക്കൾക്കൊപ്പം വിനോദങ്ങളിൽ ഏർപ്പെടുന്ന ചിത്രങ്ങൾക്ക് താരസുന്ദരി നൽകിയിരിക്കുന്ന ക്യാപ്ഷനും ഏറെ രസകരമാണ്. ''കുട്ടികൾക്കൊപ്പം പുറത്ത് ഒരു ദിവസം, ഞങ്ങൾക്കുള്ളിലെ കുട്ടികളും പുറത്തു വന്നു''. ഈ വരികളിലൂടെ വായിച്ചാൽ മനസിലാകും ബോളിവുഡിലെ ഈ മുൻനായിക മക്കൾക്കൊപ്പമുള്ള ദിവസങ്ങൾ എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്ന്. 

ശില്പ ഷെട്ടി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ചത് മക്കളായ വിയാനും സമീഷയുമാണ്. റോളർ കോസ്റ്ററിലും മെറി ഗോ റൗണ്ടിലുമൊക്കെ കേറി ഉല്ലസിക്കുന്ന ഇരുവർക്കുമൊപ്പം ശിൽപയും ഭർത്താവ് രാജ് കുന്ദ്രയുമുണ്ട്. മുഖത്ത് മഴവില്ലിന്റെ നിറങ്ങളും പൂക്കളുമൊക്കെ വരപ്പിക്കുന്ന സമീഷയുടെ ചിത്രങ്ങൾ ക്യൂട്ട് ആണെന്ന് തന്നെയാണ് ആരാധകപക്ഷം. ഒരു സ്ട്രോബെറി ഫാമിൽ നിന്നും പറിച്ചെടുത്ത സ്ട്രോബെറിയുമായി നിൽക്കുന്ന വിയാനെയും സമീഷയെയും ശില്പ ഷെട്ടി പങ്കുവെച്ച വിഡിയോയിൽ കാണാവുന്നതാണ്. ആ സ്ട്രോബെറികളിൽ നിന്നും ഒരെണ്ണം കയ്യിലെടുത്തു കടിച്ചു നോക്കുന്ന കുഞ്ഞു സമീഷയുടെ ചിത്രവും ഏറെ സുന്ദരമാണ്. ''സൊ ക്യൂട്ട് സമീഷ'' എന്നാണ് അതിനു താഴെ ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ''സ്ട്രോബെറി പറിച്ചെടുക്കുമ്പോൾ കൂടുതൽ സന്തോഷവതിയാകുന്നു'', എന്നാണ് വിഡിയോയ്ക്ക് ശില്പ ഷെട്ടിയുടെ  ക്യാപ്ഷൻ.

അവധിക്കാലത്തിന്റെ മാധുര്യം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഡിയോയിലെയും ചിത്രങ്ങളിലെയും താരങ്ങൾ സമീഷയും വിയാനും തന്നെയാണ്. ''മനോഹരമായ കുടുംബം'', ''ക്യൂട്ടീ പൈ'' തുടങ്ങിയ കമെന്റുകൾ വിഡിയോയ്ക്ക് താഴെയുണ്ട്. ഹൃദയത്തിന്റെ ചിഹ്നമുള്ള ഇമോജികളും ധാരാളം പേർ കമെന്റുകളായി രേഖപ്പെടുത്തി സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

Content Summary : Shilpa Shetty share the video with family at Alton towers

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS