‘‘മുന്നിലും പിന്നിലും മറവിലും വിരൽത്തുമ്പിലും വേണ്ടിടത്തൊക്കെ കൂട്ടായി അമ്മ ഉണ്ടാവും’’; ഹൃദ്യമായ കുറിപ്പുമായി സിത്താര
Mail This Article
മകൾ സാവൻ ഋതുവിന് മനോഹരമായൊരു പിറന്നാൾ കുറിപ്പുമായി ഗായിക സിത്താര കൃഷ്ണകുമാർ. സായു എന്നു വിളിക്കുന്ന സാവനിന് ഇന്ന് പത്താം പിറന്നാൾ. മകൾക്കൊപ്പമുള്ള ചില സന്തോഷ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കുവച്ചാണ് സിത്താര പിറന്നാൾ ആശംസകൾ പോസ്റ്റ് ചെയ്തതത്.
‘കുഞ്ഞുമണി, ഹാപ്പി ബർത്ത് ഡെ. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം സ്നേഹത്തിൽ പറഞ്ഞറിയിച്ച് ഇഷ്ടംപോലെ നടക്കാൻ പോന്നോളാവട്ടെ!!! മുന്നിലും പിന്നിലും മറവിലും വിരൽത്തുമ്പിലും വേണ്ടിടത്തൊക്കെ കൂട്ടായി അമ്മ ഉണ്ടാവും! ’ എന്നാണ് സിത്താര സായുവിനുള്ള പിറന്നാൾ പോസ്റ്റിൽ കുറിച്ചത്.
നിരവധിപ്പേർ സായുവിന് പിറന്നാൾ ആശംസകൾ നേർന്നു. സാവൻ ഋതുവിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. അമ്മയെപ്പോലെ സായുവും ഒരു നല്ല പാട്ടുകാരിയാണ്.
Content Summary : Sithara Krishnakumar post birthday wish to daughter Ssaawan Rirthu