‘ദിസ് ഈസ് ഫൈറ്റിങ്’; അടിപിടി ഇംഗ്ലീഷില്‍ വിശദീകരിക്കാൻ പെടാപ്പാട് പെട്ട് കുരുന്നുകള്‍

HIGHLIGHTS
  • സ്കൂളിലാണെങ്കിലോ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാനും പാടുള്ളൂ
  • പക്ഷേ കുട്ടികൾക്ക് ഇത് ഇംഗ്ലീഷിൽ പറഞ്ഞു ഫലിപ്പിക്കാനും സാധിക്കുന്നില്ല
viral-video-children-caught-in-language-barrier-fight-at-assam-school
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

അടിപിടിയുടെ കാരണം ഇംഗ്ലീഷില്‍ വിശദീകരിക്കാൻ പെടാപ്പാട്  പെടുന്ന രണ്ട് കുട്ടികളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. രണ്ട് കുട്ടികൾ തമ്മിലുള്ള അടിപിടി പരിഹരിക്കുകയാണ് സ്കൂളിലെ ഹെഡ്മാസ്റ്റർ. വഴക്കിന്റെ കാരണം കുട്ടികളോട് തിരക്കുകയാണ് അധ്യാപകൻ. സ്കൂളിലാണെങ്കിലോ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാനും പാടുള്ളൂ. പക്ഷേ കുട്ടികൾക്ക് ഇത്  ഇംഗ്ലീഷിൽ പറഞ്ഞു ഫലിപ്പിക്കാനും സാധിക്കുന്നില്ല. വഴക്കിനെ കുറിച്ച് ഇംഗ്ലീഷില്‍ കഷ്ടപ്പെട്ട് വിശദീകരിക്കുന്ന ഈ രണ്ട് കുരുന്നുകളുടെ വിഡിയോയാക്ക് നിരവധിയാണ് കാഴ്ചക്കാർ.

അറ്റകൈയ്ക്ക്  മുറി ഇംഗ്ലീഷില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. അസമിലെ ന്യൂ ലൈഫ് ഹൈസ്കൂളിലാണ് സംഭവം. ആദില്‍ എന്ന കു‌ട്ടി തന്റെ കഴുത്തില്‍ പിടിച്ചതായാണ് ഉദിപ് പറയുന്നത്. ഇംഗ്ലീഷില്‍ പറയാന്‍ വാക്കുകള്‍ കിട്ടാത്തതോടെ ആംഗ്യത്തിലൂടെയാണ് രണ്ട് പേരും അധ്യാപകനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.. ഇനിയും വഴക്കു കൂടിയാല്‍ പൊലീസിനെ അറിയിക്കും എന്നും ജയിലിലാക്കുമെന്ന് പറഞ്ഞാണ് കുട്ടികളെ അധ്യാപകൻ തിരിച്ചയക്കുന്നത്. അതേസമയം, കുട്ടികളെ അവരുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിക്കണം എന്നാ പലരും കമന്റുകൾ ചെയ്യുന്നത്.

Content Highlight - Fighting between children ​| Viral video of kids struggling to explain fight | English-only policy in schools | Importance of mother tongue in education

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS