ചന്ദ്രയാൻ വിജയത്തിൽ ആർത്തുവിളിച്ചും തുള്ളിച്ചാടിയും സിവയുടെ ആഹ്ലാദപ്രകടനം – വിഡിയോ

HIGHLIGHTS
  • ആർത്തുവിളിച്ചും തുള്ളിച്ചാടിയുമാണ് സിവ തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്
dhonis-daughter-ziva-celebrates-indias-space-mission-success
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻക്യാപ്റ്റൻ എം എസ് ധോണിയ്ക്ക് മാത്രമല്ല, മകൾ സിവയ്ക്കും ധാരാളം ആരാധകരുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്റെ കളി നടക്കുമ്പോഴെല്ലാം പിതാവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സിവയെ ഗാലറിയിൽ കാണാവുന്നതാണ്. മകളുടെ പാട്ടും രസകരമായ മുഹൂർത്തങ്ങളുമെല്ലാം അമ്മ സാക്ഷി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോ ശ്രദ്ധ നേടുന്നു. ചന്ദ്രയാൻ ദൗത്യം വിജയതീരമണിഞ്ഞപ്പോൾ ആർത്തു വിളിക്കുകയാണ് ഇന്ത്യക്കു അഭിമാനിക്കാൻ നിരവധി സ്വപ്ന സമാനനേട്ടങ്ങൾ സ്വന്തമാക്കി തന്നെ ക്യാപ്റ്റന്റെ മകൾ. 

ചന്ദ്രയാൻ വിജയത്തിലേക്ക് അടുക്കുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷനിൽ വീക്ഷിച്ചു കൊണ്ടാണ് സിവയുടെ ആഹ്ലാദപ്രകടനം. രാജ്യം മുഴുവൻ ആ നേട്ടത്തിൽ സന്തോഷിക്കുമ്പോൾ ധോണിയുടെ പുത്രിയും  നിറഞ്ഞ സന്തോഷത്തിലാണ്. കയ്യടിച്ചും ആർത്തുവിളിച്ചും തുള്ളിച്ചാടിയുമാണ് സിവ തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. അമ്മ സാക്ഷിയാണ് മകളുടെ ആഹ്ലാദപ്രകടനം വിഡിയോയായി പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ സിവയ്ക്ക് ഇൻസ്റ്റാഗ്രാമിൽ രണ്ടു മില്യണിലധികം ഫോളോവേഴ്സുണ്ട്.

Content Highlight - MS Dhoni ​|. Ziva Dhoni | Chennai Super Kings | Chandrayaan mission | Sakshi

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS