‘ഞങ്ങളുടെ കുടുംബം പൂർണമാക്കാനെത്തിയ കൊച്ചു രാജകുമാരി’; ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് യുവരാജ് സിങ്

HIGHLIGHTS
  • യുവരാജിനും ഭാര്യ ഹേസൽ കീച്ചിനും ഒരു പുത്രൻ കൂടിയുണ്ട്
yuvraj-singh-and-hazel-keech-welcome-heir-little-princess-aura
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് പെൺകുഞ്ഞ് ജനിച്ചു. താരം തന്നെയാണ് സന്തോഷകരമായ  വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. യുവരാജിന്റെയും ഭാര്യ ഹേസൽ കീച്ചിന്റെയും രണ്ടാമത്തെ കുഞ്ഞാണിത്. ഓഗസ്റ്റ് 25 നാണ് യുവി തങ്ങൾക്കു ഒരു കുഞ്ഞുകൂടി ജനിച്ചത് ചിത്രങ്ങൾ സഹിതം പുറത്തുവിട്ടത്. ചിത്രത്തിന് താഴെ ആരാധകരും സുഹൃത്തുക്കളുമടക്കം ധാരാളം പേരാണ് താരത്തിനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്. 

യുവരാജിനും ഭാര്യ ഹേസൽ കീച്ചിനും ഒരു പുത്രൻ കൂടിയുണ്ട്. ഓറിയോൺ കീച്ച് സിങ് എന്നാണ് മൂത്തപുത്രന്റെ പേര്. ഓറ എന്നാണ് പെൺകുഞ്ഞിന് പേര് നല്കിയിരിക്കുന്നതെന്നു പുറത്തുവിട്ട ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികൾ കൂടുതൽ സന്തോഷം നൽകുന്നു, ഞങ്ങളുടെ കുടുംബം പൂർണമാക്കാനെത്തിയ കൊച്ചു രാജകുമാരി ഓറയെ സ്വാഗതം ചെയ്യുന്നു. എന്നെഴുതിയതിനു താഴെ ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയുമുണ്ടായിരുന്നു.  ചിത്രത്തിൽ മകളെ കയ്യിലെടുത്തിരിക്കുന്ന യുവരാജിനെ കാണാവുന്നതാണ്. ഹേസലിന്റെ കൈകളിൽ മകൻ ഓറിയോണുമുണ്ട്.

താരം പങ്കുവെച്ച ചിത്രത്തിനു വൻസ്വീകാര്യതയാണ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നും ലഭിച്ചത്. സുരേഷ് റെയ്ന, മുനാഫ് പട്ടേൽ, ഹർഭജൻ സിങ്, നമൻ ഓജ തുടങ്ങിയ സുഹൃത്തുക്കൾ ഹൃദയത്തിന്റെ ഇമോജികൾ കുറിച്ചപ്പോൾ അഭിനന്ദങ്ങൾ ഡാഡി & മമ്മി എന്നാണ് പ്രിറ്റി സിന്റയുടെ കമെന്റ്. ഐ പി എൽ ടീമായ മുംബൈ ഇന്ത്യൻസും തങ്ങളുടെ മുൻതാരത്തിനും ഭാര്യയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

Content Highlight -Yuvraj Singh baby girl |Yuvraj Singh second child | Hazel Keech and Yuvraj Singh's family | Yuvraj Singh daughter Aura | Congratulatory messages for Yuvraj Singh's baby girl

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS