കസവു സാരി ധരിച്ച് 5 വയസ്സുകാരിയുടെ തകർപ്പൻ സ്കേറ്റിംഗ്, താരമായി ഐറ; വിഡിയോ

HIGHLIGHTS
  • അഞ്ചു വയസുകാരിയായ ഐറ ഐമൻ ഖാൻ ആണ് വിഡിയോയിലെ താരം.
  • അസാധാരണമായ മികവോടെയാണ് ആ ബാലികയുടെ പ്രകടനം
viral-video-of-five-year-old-girl-skating-in-kasavu-sari
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ലോകത്തെവിടെ മലയാളിയുണ്ടോ അവിടെയെല്ലാം മുഴങ്ങിയ ഓണത്തിന്റെ അലയൊലികൾ അടങ്ങുന്നതേയുള്ളൂ. കുടുംബങ്ങളുടെ ഒന്നുചേരലും സദ്യയുടെ രുചിപെരുമയും അടുത്ത വർഷത്തേയ്ക്ക് മാറ്റിവെച്ചു കൊണ്ട് അവധിക്കെത്തിയവരെല്ലാം പിരിഞ്ഞു തുടങ്ങി. സമൂഹ മാധ്യമങ്ങളിൽ നിറയെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കസവ് സാരിയും മുണ്ടും പട്ടുപാവാടയുമെല്ലാം അണിഞ്ഞു ഉടുത്തൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് എല്ലാവരും തന്നെയും പങ്കുവെച്ചിരിക്കുന്നത്. അതിലേറെ വ്യത്യസ്‍തമായ ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ കവർന്നിരിക്കുന്നത്. കസവ് സാരിയുടുത്ത ഒരു കൊച്ചു പെൺകുട്ടിയുടെ സ്‌കേറ്റിങ് മികവ് പങ്കുവെച്ചിരിക്കുകയാണ് വിഡിയോയിലൂടെ. 

കൊച്ചിയിലെ ഒരു സ്വകാര്യ സ്‌കേറ്റ് പാർക്കിൽ നിന്നും നവാഫ് ഷറഫുദീൻ എന്ന ഫോട്ടോഗ്രാഫറാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചു വയസുകാരിയായ ഐറ ഐമൻ ഖാൻ ആണ് വിഡിയോയിലെ താരം. അസാധാരണമായ മികവോടെയാണ് ആ ബാലികയുടെ പ്രകടനം അതും സാരിയിൽ. വിഡിയോ ആരംഭിക്കുന്നത് തന്നെ ചിരിച്ചു കൊണ്ട് സ്‌കേറ്റ് ബോർഡ് വാങ്ങിക്കുന്ന ഐറയിൽ നിന്നുമാണ്. പിന്നീട് ആരും  അന്തം വിട്ടു നോക്കി നിന്ന് പോകുന്ന പോലെയുള്ള പ്രകടനമാണ്. ബാലികയുടെ സ്കേറ്റിങ്ങിലെ അസാമാന്യ പാടവത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ഒരു മില്യണിലധികം ആളുകളാണ് കണ്ടത്. ധാരാളം പേർ കുട്ടിയെ പ്രശംസിച്ചുകൊണ്ടു കമെന്റുകളും എഴുതിയിട്ടുണ്ട്. ''എടി കുഞ്ഞി പെണ്ണേ നീ അങ്ങ് പൊളിച്ചടുക്കുവാണല്ലോടീ'' എന്നൊരാൾ എഴുതിയപ്പോൾ ഓണത്തിന് കണ്ട ഏറ്റവും മനോഹര കാഴ്ചകളിലൊന്നാണിതെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ഐറയോട് സ്നേഹം വെളിപ്പെടുത്തികൊണ്ടു ധാരാളം പേർ ഹൃദയത്തിന്റെ ഇമോജികളും കമെന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlight -  Skating with a 5-year-old girl | Kasavu sari | Viral video | Malayali Onam celebration | Skating prowess in a saree

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS