‘അമ്മമ്മയെ അത് എത്രമാത്രം വിഷമിപ്പിക്കുമെന്ന് എനിക്കറിയാം’: സായുവിന്റെ ഹൃദയംതൊടും കത്ത്

HIGHLIGHTS
  • ഈ ലോകത്ത് താൻ കണ്ടതിൽ ഏറ്റവും മികച്ച വ്യക്തി അമ്മാമ്മയാണ്
  • അമ്മാമ്മയെ ഏറെ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്
sithara-krishnakumar-share-heartwarming-letter-by-sayu
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ചില കുട്ടികൾക്ക് മാതാപിതാക്കളെക്കാൾ അടുപ്പം മുത്തച്ഛനോടും മുത്തശ്ശിയോടുമായിരിക്കും. അച്ഛനും അമ്മയും ജോലിയുമായി ബന്ധപ്പെട്ടു തിരക്കുകളിൽ ആണെങ്കിൽ പറയുകയും വേണ്ട. പാട്ടുപാടിയും കഥകൾ പറഞ്ഞും തങ്ങളുടെ കുട്ടികാലത്തെ ഓർമ്മകൾ അയവിറക്കിയുമൊക്കെ മുത്തച്ഛനും മുത്തശ്ശിയും കുട്ടികൾക്ക് മുമ്പിൽ വരച്ചിടുന്ന ലോകം വളരെ വിശാലമായിരിക്കും. ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് പിരിഞ്ഞിരിക്കുക എന്നത് പോലും ചില മുത്തച്ഛനും മുത്തശ്ശിയ്ക്കും എന്നതുപോലെ തന്നെ കുട്ടികൾക്കും സങ്കടകരമാണ്. ഗായിക സിതാര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മകൾ സായുവിന്റെ എഴുത്തിലെ വരികളിലൂടെ സഞ്ചരിക്കുമ്പോൾ അമ്മമ്മയും കൊച്ചുമകളും തമ്മിൽ കുറച്ചു ദിവസത്തേയ്ക്ക് പിരിഞ്ഞിരിക്കുന്നതു ഇരുവരെയും എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്നു വ്യക്തമാണ്.

താൻ അവിടെ നിന്നും അമ്മാമ്മയെ ഒറ്റയ്ക്കാക്കിയിട്ടു പോയാൽ എത്രമാത്രം വിഷമിപ്പിക്കുമത് എന്നറിയാമെന്നും  വളരെ പെട്ടെന്ന് തന്നെ തിരികെ വരുമെന്നും എപ്പോഴും വിളിച്ചു സംസാരിക്കാമെന്നും ആ വീട്ടിൽ അമ്മാമ്മയ്ക്ക് ഒപ്പമിരുന്നു ടി വി കാണുന്നതും ഊഞ്ഞാലാടുന്നതുമൊക്കെയാണ് ഏറെയിഷ്ടമെങ്കിലും ഇടയ്ക്കു ഈ ലോകം കാണണമെന്ന് ആഗ്രഹമുണ്ടെന്നും സായു കത്തിൽ കുറിച്ചിട്ടുണ്ട്. എഴുന്നൂറ് കോടിയിലധികം ജനങ്ങൾ ജീവിക്കുന്ന ഈ ലോകത്ത് താൻ കണ്ടതിൽ ഏറ്റവും മികച്ച വ്യക്തി അമ്മാമ്മയാണെന്നും താൻ അമ്മാമ്മയെ ഏറെ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. 

ഊട്ടിയിലേക്ക് പോകുന്നതിനു മുൻപ് മകൾ അമ്മാമ്മയ്ക്ക് എഴുതിയതാണ് ഈ എഴുത്തെന്നും ഇത് വായിച്ചപ്പോൾ തനിക്കേറെ സമാധാനം തോന്നിയെന്നും അവർ രണ്ടുപേരും എന്റേതാണെന്നും കുറിച്ചുകൊണ്ടാണ് സിതാര സമൂഹമാധ്യമങ്ങളിൽ മകളുടെ എഴുത്ത് പങ്കിട്ടത്. ഗായിക ജ്യോത്സ്ന അടക്കമുള്ളവർ സിതാര പങ്കുവെച്ച എഴുത്തിനു താഴെ ഹൃദയചിഹ്നങ്ങൾ കുറിച്ചിട്ടുണ്ട്. ഹൃദയത്തെ തൊട്ടുവെന്നു അമ്മാമ്മയും കൊച്ചുമകളും തമ്മിലുള്ള ബന്ധം എത്രമാത്രം ദൃഢമാണെന്നു സൂചിപ്പിക്കുന്നു കത്തിലെ വരികളെന്നുമാണ് സോഷ്യൽ ലോകത്തിന്റെ പ്രതികരണം.

Content Highlight -. Sithara Krishnakumar | Sayu | Viral Post | Kids Club | Grandparent-child bond | Separation anxiety in grandparents | Letters from grandchildren 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS