ആലിക്ക് ദുൽഖറിന്റെ മകൾ മറിയത്തിന്റെ പിറന്നാൾ സമ്മാനം

ally-maria
പൃഥ്വിരാജും കുടുംബവും (Photo: Instagram/supriyamenonprithviraj), അല്ലിക്ക് മറിയം നൽകിയ കേക്ക് ((Photo: Instagram/indulgencebyshazneenall), ദുൽഖർ സൽമാനും കുടുംബവും (Photo: Instagram/dqsalman)
SHARE

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ മകളുടെ ഒമ്പതാമത് ജന്മദിനം. മകൾക്കൊപ്പമുള്ള ചിത്രവും അതിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ജന്മദിനാശംസകൾ നേർന്നത്. അലംകൃതയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളൊന്നും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടില്ലെങ്കിലും ദുൽഖറിന്റെ മകൾ മറിയം ആലിയ്ക്കു നൽകിയ പിറന്നാൾ സമ്മാനമാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. മഴവില്ലിന്റെ നിറങ്ങളിൽ ഹാപ്പി ബർത്ഡേ ആലിഎന്നെഴുതിയ കേക്ക് ആണ് മറിയം സമ്മാനമായി നൽകിയത്. കേക്കിന്റെ ചിത്രം അത് തയാറാക്കിയ ബേക്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ''ഫോർ ആലി ഫ്രം മേരി'' എന്നും ഇത്തരമൊരു ഓർഡർ നൽകിയതിന് ദുൽഖറിന്റെ ഭാര്യയായ അമാലിന് നന്ദിയും സൂചിപ്പിച്ചിരുന്നു. അതിമനോഹരവും ഏറെ രുചികരവുമായ കേക്ക് എന്ന് സുപ്രിയ മേനോനും ചിത്രത്തിന് താഴെ കമന്റ് ആയി എഴുതിയിരുന്നു. 

സാധാരണയായി മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും തന്നെയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടാത്ത പ്രിത്വിയും ഭാര്യ സുപ്രിയയും ജന്മദിനത്തിന്റെ ഭാഗമായി മകളുടെ ചിത്രം പങ്കുവെച്ചിരുന്നു. പിതാവിനും മാതാവിനുമൊപ്പം ചിരിച്ചു കൊണ്ട് നിൽക്കുന്ന അലംകൃതയുടെ ചിത്രത്തിന് ആരാധകരിൽ നിന്നും വൻസ്വീകാര്യതയാണ് ലഭിച്ചത്. മകൾക്കു സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നതിനൊപ്പം ഹൃദയഹാരിയായ ഒരു ചെറുകുറിപ്പും പ്രിത്വിരാജ്  പങ്കുവെച്ചിരുന്നു. മമ്മയും ഡാഡയും കുട്ടികളാണെന്നും ഞങ്ങളുടെ രക്ഷിതാവാണ്‌ നീയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള നിരവധി നിമിഷങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും നിനക്ക് ചുറ്റുമുള്ളവരോട് നീ കാണിക്കുന്ന അനുകമ്പയും ക്ഷമയും സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും നിന്നിൽ ഏറെ  അഭിമാനിക്കുന്നുവെന്നും നീ എന്നും ഞങ്ങളുടെ ഉജ്ജ്വല വെളിച്ചവുമാണെന്നുമാണ് പൃഥ്വി എഴുതിയത്. ആലി ഒമ്പതാമത് വയസിലേക്കു എന്നും ആ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 

ജന്മദിനങ്ങളിൽ ഒഴിച്ച്, മറ്റുള്ള സമയങ്ങളിലൊന്നും പ്രിത്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടാറില്ല. എന്നാൽ ഇത്തവണ പതിവിനു വിപരീതമായി ഓണത്തിനു സഹോദരൻ  ഇന്ദ്രജിത്തിനും കുടുംബത്തിനും അമ്മ മല്ലികയ്ക്കും ഒപ്പമുള്ള ഓണാഘോഷ ചിത്രങ്ങളിലും ആലിയെ ആരാധകർക്ക് കാണുവാൻ സാധിച്ചു.

Content Highlights: Maryam Salman | Alankrita | Prithviraj | Dulquer Salman

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS