‘അമ്പട...ഇവനെ പിടിക്കാൻ ആരുണ്ട്’; ഓട്ടക്കാരൻ കുട്ടിയെ അഭിനന്ദിച്ച് ശിവൻകുട്ടി

Mail This Article
കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് ഒരു ഓട്ടക്കാരൻ കുട്ടിയുടെ വിഡിയോ. ഓട്ടമത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാനാണ് ആ വിഡിയോയിലെ താരം. ഇപ്പോഴിതാ ഈ കുരുന്നിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പയ്യനാട്, വടക്കാങ്ങര എ.എം.യു.പി സ്കൂൾ വിദ്യാഥിയാണ് ഈ പറക്കുംതാരം.
വിഡിയോ പങ്കുവച്ചുകൊണ്ട് മന്ത്രി കുറിച്ചത് ഇങ്ങനെയായിരുന്നു ‘‘അമ്പട... ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319 -)o നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും...!!! സ്റ്റാർട്ടിംഗ് പോയിന്റിലെ മാഷ് വിസിൽ കയ്യിലെടുത്തതേ ഉള്ളൂ ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻ ഓട്ടം തുടങ്ങി, പിന്നാലെ ബാക്കിയുള്ളവരും, എന്തായാലും ഓട്ടം പിന്നെയും വേണ്ടിവന്നു..മത്സരവീര്യം.. അതാണ്...സ്നേഹം കുഞ്ഞുങ്ങളെ..എ എം. യു. പി വടക്കാങ്ങര പയ്യനാട്.’’
നിരവധിപ്പേരാണ് ഈ പോസ്റ്റിന് താഴെ ഹബീബ് റഹ്മാന് അഭിനന്ദങ്ങളുമായി എത്തുന്നത്. ഭാവി ഉസൈൻ ബോൾട്ട് ആണെന്നും സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഈ രംഗത്ത് ശരിയായ ശിക്ഷണം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്നും അവൻ ഓടികയറും ഉറപ്പാണ് പക്ഷേ ആവിശ്യത്തിനുള്ള ട്രെയിനിങ് വേണമെന്നും. അതില്ലെങ്കിൽ ഹുസൈൻ ബോൾട്ട് ആകില്ല.എന്നുമൊക്കെയുള്ള കമന്റുകളുമുണ്ട്.
Content Highlight – Habib Rahman | Education Minister | AMUP School | Running performance | Wonder Kid | Kids Club