ADVERTISEMENT

മുതിർന്നവർ ചെയ്യുന്നത് അതേപടി അനുകരിക്കുക എന്നത് കുട്ടികളുടെ ശീലമാണ്. ടെലിവിഷനിലോ ഇന്റർനെറ്റിലോ എന്നുവേണ്ട എവിടെയും കാണുന്നത് ചെയ്യാൻ അവർ ശ്രമിച്ചു നോക്കുകയും ചെയ്യും. അത്തരത്തിൽ മുതിർന്ന ഒരു ഷെഫിന്റെ ചെയ്തികൾ അനുകരിക്കുന്ന ഒരു ബാലൻ സോഷ്യൽ ലോകത്തെ ഒന്നടങ്കം തന്റെ അസാധ്യ പാടവത്തിനാൽ ആരാധകരാക്കി മാറ്റിയെന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. അത്രയധികം കൈവഴക്കത്തോടെയാണ് അവൻ ഭക്ഷണം പാകം ചെയ്യുന്നത്. 

 

എക്സ് പ്ലാറ്റ്‌ഫോമിൽ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ഭക്ഷണം പാകം ചെയ്യുന്നത് പോലുള്ള കാര്യങ്ങളോട് അവൻ കൂടുതൽ താല്പര്യം കാണിച്ചിരുന്നു എന്നും മുതിരുന്നതിനു അനുസരിച്ചു ആ താല്പര്യം വർധിക്കുകയും ചെയ്തുവെന്നും ടെലിവിഷനിൽ വലിയ ഷെഫുകളുടെ വിഡിയോ കാണുകയും അവരുടെ രീതികൾ, ചേഷ്ടകൾ എന്നിവ അനുകരിക്കാൻ ശ്രമിച്ചിരുന്നുവെന്നും കുട്ടിയുടെ മാതാവ് സാക്ഷ്യപ്പെടുത്തുന്നു. വലിയ കടായി പോലുള്ള പാത്രവും ഇളക്കാൻ ഉപയോഗിക്കുന്ന തവിയുമൊക്കെ അസാധ്യമായ പാടവത്തോടെ കൈകൾ കൊണ്ട് നിയന്ത്രിച്ചു നിർത്താൻ അവൻ പഠിച്ചിട്ടുണ്ടെന്നു ഈ വിഡിയോ കണ്ടാൽ മനസിലാകും. നിസാരമെന്നു കാഴ്ചക്കാർക്ക് തോന്നുന്ന വിധത്തിലാണ് ആ ബാലന്റെ അഭ്യാസപ്രകടനം. 

 

അവൻ അനായാസമായി ആ വലിയ പാത്രവും തവിയും കൈകാര്യം ചെയ്യുന്നത് കണ്ട്  ആശ്ചര്യപ്പെട്ടിരിക്കുകയാണ് വിഡിയോ കണ്ടവരെല്ലാം. ആ മൂന്നുവയസുകാരൻ തന്നെക്കാളും നന്നായി പാചകം ചെയ്യുന്നത് കൊണ്ടുതന്നെ ഇത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നാണ് വിഡിയോയുടെ താഴെയുള്ള ഒരു കമെന്റ്. 45 വർഷമായി ഈ തൊഴിൽ ചെയ്യുന്നുവെങ്കിലും തനിക്ക് അവനോളം കഴിവ് ഇല്ലല്ലോ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ആ ബാലൻ ഭാവിയിൽ മികച്ച ഒരു കുക്ക് ആയി തീരുമെന്നു ചിലർ എഴുതിയപ്പോൾ ഉടനെ തന്നെ അവന് റസ്റ്ററന്റുകളിൽ നിന്നും വിളി വരും എന്നുള്ള കമന്റുകളുമുണ്ട്.

 

Content Highlight  –  Three-year-old cooking ​| Viral video | Impossible dexterity | Young chef prodigy | Imitating senior chefs | Viral Video | Wonder Kids 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT