ADVERTISEMENT

പഴയകാല നടിയായ രാധയുടെ മകളും നടിയുമായ കാർത്തിക നായരുടെ വിവാഹം കഴിഞ്ഞ ദിസമായിരുന്നു.  തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹ ചടങ്ങിൽ പഴയകാല താരങ്ങളുൾപ്പെടെ താരനിര തന്നെ പങ്കെടുത്തിരുന്നു. സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധിപ്പേർ പങ്കെടുത്ത ഈ താരവിവാഹത്തില്‍ എല്ലാവരുടേയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കുഞ്ഞു താരവും ഉണ്ടായിരുന്നു. നടിയും സംവി ധായികയുമായ രേവതിയുടെ മകൾ മഹിയായിരുന്നു ആ ശ്രദ്ധാകേന്ദ്രം.

രേവതി മഹിയുമൊത്ത് പൊതുപരിപാടികളിൽ പങ്കടുക്കുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ  ഈ താരനിരയ്ക്കിടയിലും കുഞ്ഞു മഹി താരമായി മാറിയിരുന്നു. രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല. മകൾ മഹിയോടൊപ്പം തിരക്കിലായിരുന്നു രേവതി. ഇപ്പോഴും മകളുടെ കാര്യത്തിനാണ് പ്രാധാന്യം. മഹിക്കൊപ്പമുള്ള അസുലഭ നിമിഷങ്ങൾ ആദ്യമായി വനിതയിലൂടെയായിരുന്നു രേവതി പങ്കുവച്ചത്. ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മുത്ത് എന്നാണ് മകളെക്കുറിച്ച് രേവതി പറഞ്ഞത്.

മഹി വന്നതോടെ ജീവിതം കൂടുതല്‍ സുഖകരമായി എന്നും താരം പറഞ്ഞിരുന്നു.. ‘എനിക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറയുന്നു.‘എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകും.’–രേവതി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT