ദേശീയഗാനത്തിന്റെ സമയം മുഴുവൻ അവളുടെ കൈ പിടിച്ച് നിന്നു, മൈതാനത്തിന്റെ മനസ് കീഴടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
.jpg?w=1120&h=583)
Mail This Article
യൂറോ 2024 മത്സരത്തിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ സ്വന്തം ടീമിന് വിജയം സമ്മാനിച്ചതിന് ഒപ്പം ആരാധകരുടെ മനസും കീഴടക്കി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ 2024ന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ അയർലൻഡിന് എതിരെ ആയിരുന്നു പോർച്ചുഗലിന്റെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ വിജയിക്കുകയും ചെയ്തു. എന്നാൽ മത്സരം വീക്ഷിക്കാൻ എത്തിയ കാണികളെ ആകർഷിച്ചത് റൊണാൾഡോ നേടിയ രണ്ട് ഗോളുകളോ പോർച്ചുഗലിന്റെ എതിരില്ലാത്ത വിജയമോ ആിരുന്നില്ല. മത്സരത്തിന് മുമ്പ് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ചേർത്തുപിടിച്ച റൊണാൾഡോയുടെ വാത്സല്യം ആയിരുന്നു.
മത്സരം തുടങ്ങുന്നതിനു മുമ്പുള്ള ദേശീയഗാനം മുഴങ്ങുന്ന സമയത്ത് മുഴുവൻ ക്രിസ്റ്റ്യാനോ അവളുടെ കുഞ്ഞു കൈകളിൽ മുറുകെ പിടിച്ചു. പോർച്ചുഗലിന്റെ യൂറോ 2024ലെ അവസാന സന്നാഹ മത്സരത്തിന് മുന്നോടിയായിട്ട് അയർലൻഡിന് എതിരെ നടന്ന സന്നാഹ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ഈ മനോഹരനിമിഷങ്ങൾ പിറന്നു വീണത്. മത്സരത്തിനായി ടീം അംഗങ്ങളെ സ്റ്റേഡിയത്തിലേക്ക് ആനയിക്കുന്ന പ്ലയർ എസ്കോർട്ട് ആയിട്ടായിരുന്നു ഈ കുഞ്ഞും എത്തിയത്.
തന്റെ പ്ലയർ എസ്കോർട് ആയി വീൽചെയറിൽ എത്തിയ കുഞ്ഞിന്റെ കൈ പിടിച്ചാണ് റൊണാൾഡോ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഒരു സമയത്ത് വീൽചെയർ പിറകിൽ നിന്ന് തള്ളാനും റൊണാൾഡോ മടിച്ചില്ല. കളി തുടങ്ങുന്നതിന് മുമ്പുള്ള ദേശീയഗാനത്തിന്റെ സമയത്ത് ഈ കുഞ്ഞിന്റെ കൈകളിൽ പിടിച്ച് നിന്നതും ആരാധകരുടെ മനസ് കീഴടക്കി.
ഇത് ആദ്യമായല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വീൽചെയറിൽ ഇരിക്കുന്ന കുട്ടി പ്ലയർ എസ്കോർട് ആയി എത്തുന്നത്. 2017ൽ മോസ്കോയിൽ വെച്ച് നടന്ന കോൺഫെഡറേഷൻ കപ്പിൽ റഷ്യ - പോർച്ചുഗൽ മത്സരത്തിൽ ആയിരുന്നു ആദ്യമായി ഭിന്നശേഷിക്കാരിയായ ഒരു കുഞ്ഞ് പ്ലയർ എസ്കോർട് ആയി എത്തിയത്. പത്തു വയസുകാരിയായ പൊളിന കയെരെദിനോവ ആയിരുന്നു റൊണാൾഡോയുടെ പ്ലയർ എസ്കോർട് ആയി എത്തിയത്. ഫിഫയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ട് ആയിരുന്നു ഒരു ഭിന്നശേഷിക്കാരിയായ കുട്ടി പ്ലയർ എസ്കോർട് ആയി എത്തിയത്. കോൺഫെഡറേഷൻസ് കപ്പ് സ്പോൺസർ ആയിരുന്ന് മക്ഡൊണാൾഡ്സ് മുൻകൈ എടുത്ത് ആയിരുന്നു ഈ ചരിത്ര സംഭവം സാധ്യമാക്കിയത്.