ADVERTISEMENT

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി അമരൻ സിനിമ പ്രദർശനം തുടരുകയാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന സിനിമയിൽ മേജർ മുകുന്ദ് ആയി ശിവകാർത്തികേയനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ വേഷത്തിൽ സായി പല്ലവിയുമാണ് എത്തിയത്. സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കിയിരിക്കുന്നത് ജൂനിയർ ഇന്ദു റബേക്ക വർഗീസ് ആണ്. നടി മുക്തയുടെ മകൾ കിയാരയെന്ന കണ്മണിയാണ് വളരെ മനോഹരമായി ജൂനിയർ ഇന്ദുവിനെ അവതരിപ്പിച്ചിരിക്കുന്നത്. ആറു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത റീൽ ഇതിനകം 20 മില്യൺ ആളുകളാണ് കണ്ടത്. 

അമരൻ സിനിമയിൽ ഇന്ദു റബേക്ക വർഗീസിന്റെ വ്യത്യസ്തമായ മാനറിസങ്ങളാണ് കണ്മണിക്കുട്ടിയെന്ന് അറിയപ്പെടുന്ന കിയാര അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. മേജർ മുകുന്ദിന് ഒപ്പമുള്ള ഇന്ദുവിന്റെ നിമിഷങ്ങളും മേജർ മുകുന്ദിന്റെ ഓരോ വിജയങ്ങളും ആഘോഷമാക്കുന്ന ഇന്ദുവിനെയുമെല്ലാം വളരെ മനോഹരമായാണ് കണ്മണിക്കുട്ടി ചെയ്തു വെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. നടിമാരായ അതിഥി രവി, ശിവദ, പേളി മാണി, പാർവതി എസ് കൃഷ്ണ തുടങ്ങി നിരവധി പേരാണ് കമന്റ് ബോക്സിൽ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

English Summary:

Baby Kiara Steals Hearts as Mini Indu Rebecca Varghese 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com