ADVERTISEMENT

മകൻ ഇളൈയ്​ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് നടി അമല പോള്‍. കഴുത്തിലൊരു പൂമാലയും ദേഹത്തൊരു കസവുമുണ്ടും നെറ്റിയില്‍ കുറിയുമായി അമ്മയുടെ മടിയില്‍ ഇരിക്കുകയാണ് ഇളൈ. അമലയുടെ കഴുത്തിലും പൂമാലയുണ്ട്.‘എത്ര മനോഹരമായ ആചാരങ്ങൾ’എന്നാണ് ഫോട്ടോയ്​ക്കൊപ്പം അമല കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

‘അമലയുടെ സെറോക്സ് കോപ്പിയാണ്, ‘മിനി അമല പോൾ’  എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അമലയും ജഗതും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂണ്‍ 11ന് കുഞ്ഞ് ജനിച്ചു. ഇളൈയ് എന്നാണ് മകന്റെ പേര്.

English Summary:

Amala Paul Shares Heart-Melting Photo of Baby Ilai in Traditional Attire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com