മില്ലേനിയൽ കിഡും ജെൻ ആൽഫ കിഡും കൂട്ടിമുട്ടുമ്പോൾ; മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്
Mail This Article
വെള്ള നിറത്തിലുള്ള ടി ഷർട്ടും ജീൻസും ഒരു ചെറിയ സൈഡ് ബാഗും ധരിച്ച് മകൾ പത്മ എത്തിയപ്പോൾ ഒന്ന് അഭിനന്ദിച്ചേക്കാം എന്നാണ് അമ്മ കരുതിയത്. അമ്മ മറ്റാരുമല്ല, എഴുത്തുകാരിയും അവതാരകയും ഒക്കെയായ അശ്വതി ശ്രീകാന്ത് ആണ് അത്. മകൾ പത്മ അണിഞ്ഞൊരുങ്ങി വന്നപ്പോൾ 'ക്യൂട്ട് ആയിട്ടുണ്ടല്ലോ' എന്നായിരുന്നു അശ്വതി പറഞ്ഞത്. എന്നാൽ, അതിന് ഉടനെ വന്നു മറുപടി. 'നോ ഡെമ്യോർ' എന്നായിരുന്നു പത്മക്കുട്ടി അതിന് നൽകിയ മറുപടി.
ജനറേഷൻ ആൽഫയായ മകളുടെ മറുപടിയിൽ മില്ലേനിയൽ കിഡ് ആയ അമ്മ പകച്ചുനിന്നു. 'എന്തോന്ന്' എന്ന് എടുത്തടിച്ച പോലെ ചോദിക്കുകയും ചെയ്തു. 'ഡെമ്യോർ' എന്ന് മറുപടി നൽകുകയും ചെയ്യും. എന്നു പറഞ്ഞാൽ എന്താണെന്ന് ചോദിക്കുമ്പോൾ, 'വെരി ക്യൂട്സി, വെരി മൈൻഡ് ഫുൾ, വെരി ഡെമ്യോർ' എന്നാണ് മറുപടിയായി പത്മ നൽകുന്നത്. ജെൻ ആൽഫ സ്റ്റഫ് ആണോന്ന് അശ്വതി ചോദിക്കുമ്പോൾ നോ, ജെൻ ആൽഫ സ്ലാങ് ആണെന്നാണ് പത്മയുടെ മറുപടി.
ഇത്തരത്തിലുള്ള പുത്തൻ വാക്കുകള്‍ പത്മയുടെ സംസാരത്തിൽ പതിവാണെന്ന് അശ്വതി മനോരമ ഓൺലൈനിനോട് പറയുന്നു. അർഥം പിടികിട്ടാതെ അതെന്താണെന്ന് ചോദിച്ചാൽ ഉടൻ വരും പത്മയുടെ കമന്റ് ‘ അമ്മാ യു ആർ എ ടിപ്പിക്കൽ മില്ലെനിയൽ പേരന്റ്’ എന്ന്. എന്നിട്ട് അതിന്റെ അർഥവും പറഞ്ഞു കൊടുക്കും അമ്മയ്ക്ക്. അങ്ങനെ അവരിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും അശ്വതി പറയുന്നു.
വളരെ വ്യത്യസ്തമായ കമന്റുകളാണ് റീലിന് ലഭിച്ചിരിക്കുന്നത്. 'ഒരു പ്രേത്യേക തരം സ്വഭാവം ആണ് ഈ ആൽഫകൾക്ക് ഒന്നിനും ഒരു കൂസലും ഇല്ല എന്ത് പറഞ്ഞാലും നെവർ മൈൻഡ്.. എന്തെക്കെയോ അറിയാം എന്നൊരു ഭാവം എവിടെ ചെന്ന് അവസാനിക്കുമോ എന്തോ', 'എന്തൊക്കെ പറഞ്ഞാലും അമ്മക്കുട്ടി മാറൂല', 'ന്തായാലും ചോദിച്ച സ്ഥിതിക്ക് പത്മ അത് ക്ലിയർ ആക്കി തന്നു... അമ്മക്ക് ഇനി ഡൗട്ട് ഇല്ലാതെ ഇരിക്കാൻ' ഇങ്ങനെ പോകുന്നു കമന്റുകൾ.