'ഞാൻ അവളുടെ മുഖം കാണിക്കും, പക്ഷെ ഒരു നിബന്ധനയുണ്ട്'; ആരാധകരോട് രാംചരണ്‍

Mail This Article
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. ഒന്നരവയസുകാരിയായ മകളുടെ ചിത്രങ്ങള്‍ ഉപാസനയും രാംചരണും പങ്കുവെക്കാറുണ്ടെങ്കിലും അതിലൊന്നും മുഖം വ്യക്തമായി കാണിക്കാറില്ല. ഈ സസ്പെന്‍സിന് എന്ന് വിരാമം കുറിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാംചരണ്‍. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന നിമിഷമാണ് ക്ലിൻ കാരയുടെ മുഖമൊന്നു കാണാന്‍.
മകളുടെ മുഖം വെളിപ്പെടുത്താൻ എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് നന്ദമുരി ബാലകൃഷ്ണയാണ് ഒടുവില്‍ രാംചരണിനോട് ചോദിച്ചത്. 'ഞാൻ അവളുടെ മുഖം കാണിക്കും, പക്ഷെ ഒരു നിബന്ധനയുണ്ട്. അവൾ എന്നെ 'നന്നാ (അച്ഛൻ) എന്ന് വിളിക്കണം' എന്നായിരുന്നു രാംചരണിന്‍റെ മറുപടി. മകള്‍ ക്ലിൻ കാര തന്റെ ജീവിതത്തിൽ മാത്രമല്ല, അച്ഛൻ ചിരഞ്ജീവിയുടെ ജീവിതത്തിലും ഐശ്വര്യം കൊണ്ടുവന്നെന്നും രാം ചരൺ പറഞ്ഞു. പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍ വേദിയിലായിരുന്നു താരത്തിന്‍റ മറുപടി.
കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ആഘോഷം, മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമുള്ള ക്ഷേത്ര ദര്‍ശനവും തുടങ്ങി മകളുടെ എല്ലാ നല്ല നിമിഷങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. മുത്തച്ഛനോടൊപ്പമുള്ള ക്ലിനിന്‍റെ ചിത്രത്തെക്കുറിച്ച് ഉപാസന കുറിച്ചത് ഇങ്ങനെയാണ് ' താത്തയുടെ കൈകളിൽ അവളെ കാണുന്നത് എന്റെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു എന്നായിരുന്നു. മുത്തച്ഛന്റെ കൈകളിൽ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് പുറം തിരിഞ്ഞിരിക്കുന്ന ക്ലിൻ കാര തന്നെയാണ് രാം ചരൺ പങ്കുവെച്ച ചിത്രത്തിലെ പ്രധാനാകർഷണം. കുഞ്ഞിന്റെ മുഖം കാണാൻ പറ്റുന്നില്ല എന്ന പരിഭവം ആരാധകരിലേറെയും പങ്കുവെച്ചിരുന്നു. 2012 ജൂണിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. 2023 ജൂണിലാണ് ക്ലിൻ കാര കൊനിഡെല ജനിക്കുന്നത്.