'എന്റെ കുഞ്ഞുങ്ങൾ വളരെ പെട്ടെന്ന് വളരുന്നു'; മക്കളുടെ പിറന്നാൾ സന്തോഷം പങ്കുവെച്ച് സംവൃത സുനിൽ

Mail This Article
നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംവൃത സുനിൽ. വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ് താരം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു മക്കളാണ് സംവൃതയ്ക്കുള്ളത്. ഫെബ്രുവരി 20, 21 ദിവസങ്ങളിലായാണ് രണ്ടു മക്കളുടെയും ജന്മദിനം. മക്കളുടെ പിറന്നാളിന്റെ സന്തോഷം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവൃത.'എന്റെ കുഞ്ഞുങ്ങൾ വളരെ പെട്ടെന്ന് വളരുന്നു. രുദ്രയ്ക്ക് കഴിഞ്ഞദിവസം അഞ്ചു വയസ് ആയി. അഗസ്ത്യയ്ക്ക് പത്തു വയസും' എന്ന അടിക്കുറപ്പിന് ഒപ്പമാണ് മക്കൾക്കൊപ്പമുള്ള ചിത്രവും സംവൃത പങ്കുവെച്ചത്.
സിനിമയിൽ സജീവമായിരുന്ന സമയത്ത് 2012ൽ ആയിരുന്നു സംവൃതയും അഖിൽ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അമേരിക്കയിൽ എഞ്ചിനിയർ ആയിരുന്ന അഖിലിന് ഒപ്പം വിവാഹശേഷം സംവൃതയും അവിടേക്ക് പോകുകയായിരുന്നു. വിവാഹത്തിനു ശേഷം 2019ൽ 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന സിനിമയിൽ സംവൃത അഭിനയിച്ചിരുന്നു.
2015 ഫെബ്രുവരി 21ന് ആയിരുന്നു സംവൃത - അഖിൽ ദമ്പതികൾക്ക് ആദ്യ കുഞ്ഞ് പിറന്നത്. അഗസ്ത്യ എന്നായിരുന്നു ആദ്യത്തെ കണ്മണിയായ ആൺകുഞ്ഞിന് പേര് നൽകിയത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു രണ്ടാമത്തെ മകനായ രുദ്ര പിറന്നത്. ആദ്യത്തെ കുഞ്ഞായ അഗസ്ത്യയ്ക്ക് ലഭിച്ച പിറന്നാൾ സമ്മാനം എന്നായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ പിറവിയെക്കുറിച്ച് സംവൃത സുനിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്