'എന്തമ്മേ, ചുണ്ടത്ത് മല്ലിക്കൊഴുന്ത്'; ഉറക്കം വന്നെങ്കിലും അമ്മയ്ക്ക് ഒപ്പം റീൽ എടുത്ത് അജുക്കുട്ടനും

Mail This Article
നടിയും നർത്തകിയുമായ അമ്പിളിദേവി തന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മക്കളായ അപ്പുവിനും അജുക്കുട്ടനും ഒപ്പമുള്ള വിഡിയോകളും ഇതിൽ ഉൾപ്പെടാറുണ്ട്. ഇത്തവണ അജുക്കുട്ടന് ഒപ്പം ഒരു റീൽ എടുത്തതിന്റെ സന്തോഷമാണ് അമ്പിളിദേവി പങ്കുവെച്ചിരിക്കുന്നത്. ഉറക്കം വരുന്നുണ്ടായിരുന്നെങ്കിലും തന്റെ കൂടെ റീൽ എടുക്കണമെന്ന് പറഞ്ഞ് അജുക്കുട്ടൻ എടുത്ത റീൽ ആണ് അമ്പിളി ദേവി പങ്കുവെച്ചിരിക്കുന്നത്.
കുലം സിനിമയിലെ 'എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്' എന്ന പാട്ടിനാണ് അജുക്കുട്ടൻ അമ്മയ്ക്കൊപ്പം റീൽ എടുക്കാൻ തയ്യാറായത്. ഒരു ചെറിയ കുറിപ്പോടെയാണ് അമ്പിളിദേവി റീൽ എടുത്ത കഥ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'കഴിഞ്ഞ ദിവസം ഞാൻ ഒരു റീൽ എടുത്തപ്പോ ഉറക്കം വരുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ എന്റെ കൂടെ അഭിനയിക്കണമെന്ന് പറഞ്ഞു വന്നിരിക്കുവാണ് അജുക്കുട്ടൻ. അജുക്കുട്ടന്റെ രണ്ട് വിഡിയോകൾ ഉണ്ട്. എനിക്ക് രണ്ടും ഇഷ്ടപ്പെട്ടു. ഇതിൽ നിങ്ങൾക്ക് ഏതാണ് കൂടുതൽ ഇഷ്ടം ആയത്. ക്യാമറ - എന്റെ അപ്പൂട്ടൻ' എന്ന കുറിപ്പോടെയാണ് അമ്പിളിദേവി റീൽ പങ്കുവെച്ചത്.
ഉറക്കം വരുന്നുണ്ടെങ്കിലും അമ്മ റീൽ ചെയ്യുന്നത് നോക്കി അതേപോലെ മുദ്രകൾ കാണിക്കാൻ അജുക്കുട്ടനും ശ്രമിക്കുന്നുണ്ട്. വളരെ മനോഹരമായ കമന്റുകളാണ് റീലിന് ലഭിച്ചിരിക്കുന്നത്. 'സൂപ്പറായിട്ടുണ്ട് മൂത്ത മകൻ എവിടെ അവൻ കൂടെ ഉണ്ടെങ്കിൽ സൂപ്പർ', എന്ന കമന്റിന് മൂത്തമകനാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് അമ്പിളിദേവി മറുപടിയും നൽകുന്നുണ്ട്.
കലാതിലകമായി എത്തി സിനിമ - സീരിയൽ രംഗത്തെ തിരക്കുള്ള നടിയായി മാറിയ താരമാണ് അമ്പിളിദേവി. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു അമ്പിളിദേവി. അതിനു ശേഷമാണ് സിനിമകളിലേക്കും താരം സജീവമായി എത്തി തുടങ്ങിയത്. താഴ്വാര പക്ഷികൾ എന്ന മലയാള പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് അമ്പിളി ദേവി കടന്നു വന്നത്.