ആഗോളതാപനം; ബേസ് ക്യാംപ് മാറ്റുമ്പോള്‍ പേടിക്കേണ്ടതെന്ത്?

HIGHLIGHTS
  • ഇനി വാർത്ത വായിച്ചു പഠിക്കാം; കൊച്ചു കൂട്ടുകാർക്കായി എംകിഡ് സ്റ്റഡി പ്ലസ്
  • പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം വാർത്തകളിലെ കൗതുകവും
everest-base-camp-relocate-mkid-study-plus
Mount Everest. Photo Credits: Daniel Prudek/ Shutterstock.com
SHARE

ഹിമാലയ പർവത നിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങളിൽ വർഷം മുഴുവൻ മഞ്ഞു മൂടിക്കിടക്കും. കൊടുംതണുപ്പാണ് എല്ലായിപ്പോഴും. അതിനാൽത്തന്നെ അവിടെ സ്ഥിരമായ ജനവാസമില്ല. കാഞ്ചൻജംഗ, നന്ദാദേവി തുടങ്ങി ഇന്ത്യയിലെ ഉയരം കൂടിയ പർവതങ്ങളിൽ പലതും ഹിമാലയനിരകളുടെ ഭാഗമാണ്. ഇതിൽ ഏറ്റവും ഉയരം കൂടിയ പർവതം ഏതാണെന്നറിയാമോ? അതാണ് എവറസ്റ്റ്. ഏഴാം ക്ലാസിലെ സോഷ്യൽ സയൻസിൽ ‘ഇന്ത്യയിലൂടെ..’ എന്ന പാഠത്തിൽ ഇതിനെപ്പറ്റി പഠിക്കാനുണ്ട്. എന്നാൽ എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലല്ല, നേപ്പാളിലാണ്. ആ ഭീമൻ കൊടുമുടിയിൽനിന്നുള്ള ഒരു വിശേഷമാണ് ‘സ്റ്റഡി പ്ലസിൽ’ ഇനി. 

ലോകമെമ്പാടുമുള്ള സാഹസികർ വർഷം തോറും എവറസ്റ്റ് കീഴടക്കാനായി എത്താറുണ്ട്. നേപ്പാളിനെ സംബന്ധിച്ചിടത്തോളം അതുവഴി വൻ തോതിൽ ടൂറിസം വരുമാനവും ലഭിക്കുന്നു. പ്രത്യേക പരിശീലനം നൽകിയാണ് എവറസ്റ്റ് കയറാനായി ഓരോരുത്തരെയും പ്രാപ്തരാക്കുന്നത്. 29,031 അടി (8848 മീറ്റർ) ആണ് എവറസ്റ്റിന്റെ ഉയരം. ഒറ്റയടിക്ക് ഇതു കയറാൻ ആർക്കും സാധിക്കില്ല. അതിനാൽത്തന്നെ ഓരോ നിശ്ചിത പോയിന്റിലും ക്യാംപുകൾ ഒരുക്കാറുണ്ട്. അവിടെ വിശ്രമിച്ചതിനു ശേഷം യാത്ര തുടരാം. നേപ്പാൾ ടൂറിസം വകുപ്പാണ് ക്യാംപുകൾ തയാറാക്കുന്നതിന് മേൽനോട്ടം വഹിക്കുക. എവറസ്റ്റിലേക്കു പോകുന്നതിനിടെ സൗത്ത് ക്യാംപ് എന്നൊരിടമുണ്ട്. ഏകദേശം 5364 മീറ്റർ ഉയരത്തിലാണിത്. എന്നാൽ അവിടെനിന്ന് ക്യാംപ് മാറ്റാനുള്ള തീരുമാനത്തിലാണിപ്പോൾ ടൂറിസം വകുപ്പ്. അതിനൊരു ‘ഭീകര’ കാരണവും അവർ പറയുന്നു–ആഗോളതാപനം. 

സൗത്ത് ക്യാംപിനു ചുറ്റുമുള്ള മഞ്ഞുമലയുടെ ഭാഗങ്ങൾ ആഗോളതാപനം കാരണം ഏതുനിമിഷവും ഇടിഞ്ഞു വീണേക്കാമത്രേ! അങ്ങനെയെങ്കിൽ അത് ക്യാംപിൽ താമസിക്കുന്നവർക്കു വന്‍ ഭീഷണിയാകും. നിലവില്‍ ഖുംബു എന്നറിയപ്പെടുന്ന മഞ്ഞുമലയിലാണ് സൗത്ത് ക്യാംപുള്ളത്. എന്നാൽ ആഗോളതാപനം കാരണം ചൂടേറിയതോടെ ഇതിലെ മഞ്ഞ് അതിവേഗം ഉരുകി മാറുകയാണ്. പല മഞ്ഞുപാളികളിലും വിള്ളലുകള്‍ വന്നുകഴിഞ്ഞു. പർവതാരോഹണത്തിന് എത്തുന്നവരുടെ മേൽ പലപ്പോഴായി പാറയും മറ്റ് അവശിഷ്ടങ്ങളും വന്നുവീഴുന്നതും പതിവാണ്. ഇത് ടൂറിസം വരുമാനത്തെ വരെ ബാധിച്ചേക്കാമെന്ന സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ക്യാംപ്, കൂടുതൽ സുരക്ഷിതമായ പുതിയ മേഖലയിലേക്കു പറിച്ചു നടാനുള്ള തീരുമാനം. ഇപ്പോഴുള്ളതിനേക്കാള്‍ 200 മുതൽ 400 മീറ്റര്‍ വരെ താഴെയായിരിക്കും ഇത്. 

അതിനിടെ മറ്റു മാലിന്യ പ്രശ്നങ്ങളും എവറസ്റ്റിൽ ചർച്ചയാകുന്നുണ്ട്. പർവതാരോഹകർ മണ്ണെണ്ണ ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും മലമൂത്ര വിസർജനവുമെല്ലാം വലിയ പ്രശ്നമാകുന്നുണ്ട്. എവറസ്റ്റിലെ ഏറ്റവും വലിയ മഞ്ഞുമലയായ സൗത്ത് കോൾ മലയും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ആ മലയിൽ 2000 വർഷംകൊണ്ട് ‘ശേഖരിക്കപ്പെട്ട’ മഞ്ഞ് വെറും 30 വർഷംകൊണ്ട് ഒലിച്ചു പോയെന്നാണു കണ്ടെത്തിയത്. 1990കൾക്കു ശേഷം മഞ്ഞുമലയിൽ പാതി മഞ്ഞും ഉരുകിത്തീർന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. പണ്ടുകാലത്ത് എവറസ്റ്റ് യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് മരിച്ച പലരുടെയും മൃതദേഹങ്ങളും ഇപ്പോഴും പർവതത്തിലുണ്ട്. മഞ്ഞിൽ മൂടിക്കിടന്ന അവയിൽ പലതും ഇപ്പോൾ മഞ്ഞുരുകി പുറത്തെത്തിത്തുടങ്ങി. അതും ആഗോളതാപനത്തിന്റെ ഭീഷണിയിലേക്കാണു വിരൽ ചൂണ്ടുന്നത്.

English Summary : Everest base camp relocate- MKid study plus

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS