അത് കല്ലല്ല; ഏഴു വയസ്സുകാരിക്ക് നദിയിൽനിന്ന് കിട്ടിയത് ശിലായുഗത്തിലെ അപൂർവ വസ്തു!

HIGHLIGHTS
  • എന്താണ് നവീന ശിലായുഗം? വാർത്ത വായിക്കാം എംകിഡ് സ്റ്റഡി പ്ലസിലൂടെ പഠിക്കാം
neolithic-arrowhead-mkid-study-plus.jpg
മിരിയവും സഹോദരിമാരും മുത്തശ്ശിക്കൊപ്പം. മിരിയത്തിന്റെ കയ്യിൽ ചുവന്ന വൃത്തത്തിലുള്ളതാണ് അസ്ത്രമുന.
SHARE

അമ്മൂമ്മയ്|ക്കൊപ്പം അവധി ആഘോഷിക്കാൻ വടക്കൻ പോളിഷ് ടൗണായ ഇവാവയിലെത്തിയതായിരുന്നു ഏഴു വയസ്സുകാരി മിരിയം. ഒരു ദിവസം അമ്മൂമ്മയും മിരിയത്തിന്റെ സഹോദരിമാരുമെല്ലാം ചേർന്ന് സമീപത്തെ നദീതീരത്തേക്കു പോയി. നല്ല രസികൻ ഉരുളൻ കല്ലുകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. നദിയുടെ തീരത്തുനിന്നും വെള്ളത്തിലിറങ്ങിയും കല്ലുകളോരോന്നായി പെറുക്കിയെടുത്തു മിരിയവും സഹോദരിമാരും. അതിനിടയ്ക്കാണ് വെള്ളത്തിൽ ഒരു പ്രത്യേക തരം ‘കല്ല്’ കിടക്കുന്നത് മിരിയം കണ്ടത്. കാഴ്ചയിലെ കൗതുകം കാരണം അതെടുത്ത് പോക്കറ്റിലിട്ടു. ഏകദേശം അഞ്ച് സെന്റിമീറ്ററേ ഉണ്ടായിരുന്നുള്ളൂ അതിന്റെ നീളം. 

വീട്ടിലെത്തി, ആ വസ്തു മിരിയം അമ്മൂമ്മ മരിയത്തിനു കാണിച്ചു കൊടുത്തു. മരിയമാകട്ടെ പണ്ട് പഠിക്കുന്ന കാലത്ത് പുരാവസ്തു ഗവേഷണത്തിലൊക്കെ ഏർപ്പെട്ടിരുന്ന കക്ഷിയായിരുന്നു. തന്റെ കൊച്ചുമകൾക്ക് കിട്ടിയത് വെറുമൊരു കല്ല് അല്ലെന്നും അത് മനുഷ്യനിർമിതമായ വസ്തുവാണെന്നും അമ്മൂമ്മയ്ക്കു മനസ്സിലായി. അവരത് ഒരു ആർക്കിയോളജി വിദ്യാർഥിയെ കാണിച്ചു. അവനും പറഞ്ഞു– അതൊരു സാധാരണ കല്ലല്ല! ഇത്തരത്തിലുള്ള വസ്തുക്കൾ കിട്ടിയാല്‍ അത് സർക്കാരിനെ ഏൽപിക്കണമെന്നാണ് പോളണ്ടിലെ നിയമം. അതിനാൽ ആ വസ്തു ഇവാവ മുനിസിപ്പൽ അധികൃതരെ ഏൽപ്പിച്ചു. അവരുടെ പരിശോധനയിലാണ് അത് എണ്ണായിരത്തോളം വർഷം മുൻപത്തെ, നവീന ശിലായുഗത്തിലെ അസ്ത്രത്തിന്റെ മുനയാണെന്നു കണ്ടെത്തിയത്. 

കല്ല് മിനുക്കി അസ്ത്രത്തിന്റെ മുന പോലാക്കിയതായിരുന്നു അത്. അക്കാലത്ത് പോളണ്ടിൽ ജീവിച്ചിരുന്ന ‘ഫണൽബീക്കർ’ സംസ്കാരത്തിന്റെ ശേഷിപ്പായിരിക്കാം അതെന്ന നിഗമനത്തിലും ഗവേഷകരെത്തി. ആ സംസ്കാരത്തിന്റെ അടയാളങ്ങൾ ഇലാവയിൽ പലയിടത്തുനിന്നും ഗവേഷകർക്കു നേരത്തേ ലഭിച്ചിട്ടുമുണ്ട്. എന്തായാലും മരിയത്തിനും മിരിയത്തിനും മുനിസിപ്പൽ അധികൃതർ നന്ദി പറഞ്ഞു. നഗരത്തിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശിയ കണ്ടെത്തൽ നടത്തിയതിന്..

എന്താണ് നവീന ശിലായുഗം? (Neolithic Age)

പുരാതന ശിലായുഗവും മധ്യശിലായുഗവും കഴിഞ്ഞാണ് നവീന ശിലായുഗത്തിന്റെ വരവ്. മനുഷ്യൻ ശിലായുധങ്ങൾ മിനുസപ്പെടുത്തി ഉപയോഗിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. മുകളിൽ പറഞ്ഞ, മിരിയത്തിനു ലഭിച്ച അസ്ത്രത്തിന്റെ മുന അത്തരത്തിൽ കല്ല് മിനുസപ്പെടുത്തി നിർമിച്ചതാണ്. കൃഷി ആരംഭിച്ചതാണ് ഈ കാലഘട്ടത്തിലെ പ്രധാന പുരോഗതി. വേട്ടയാടിയുള്ള ഭക്ഷ്യ ശേഖരണത്തിൽനിന്ന് മനുഷ്യൻ ഭക്ഷ്യോൽപാദനത്തിലേക്കു മാറുന്നത് എണ്ണായിരത്തോളം വർഷം മുൻപുള്ള ഈ കാലഘട്ടത്തിലാണ്. നദീതടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യർ കൃഷി ആരംഭിക്കുകയും അവിടെ സ്ഥിരവാസം തുടങ്ങുകയും ചെയ്തു. ഭക്ഷണാവശ്യത്തിന് മനുഷ്യൻ മൃഗങ്ങളെ വളർത്താനും ആരംഭിച്ചു. ഗോതമ്പ്, ബാര്‍ലി, ചണം, വിവിധയിനം കിഴങ്ങുകൾ, നെല്ല്, വാഴ തുടങ്ങിയവയായിരുന്നു നവീന ശിലായുഗത്തിലെ പ്രധാന വിളകള്‍.

English Summary: Kid Finds Neolithic Arrowhead in Poland | MKid Study Plus

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}