ചൊവ്വയിലും സുഖമായി ‘ശ്വസിച്ചു’ ജീവിക്കാം; ഓക്സിജൻ തരാൻ ‘പ്ലാസ്മ ഡിവൈസ്!’

HIGHLIGHTS
  • ചൊവ്വയിലെ അന്തരീക്ഷ വാർത്ത വായിക്കാം, ക്ലാസ് മുറിയിലെ അറിവും കൂട്ടാം
  • എംകിഡ് സ്റ്റഡി പ്ലസിൽ വാർത്തയ്ക്കൊപ്പം പാഠപുസ്തകത്തിലെ അറിവും
new-device-could-create-oxygen-on-mars-mkid-study- plus
ചൊവ്വയിലെ ഗവേഷകർ ചിത്രകാരന്റെ ഭാവനയിൽ. ചിത്രം: NASA
SHARE

ഭൂമിയുടെ ഉപരിതലത്തിൽനിന്ന് പതിനായിരത്തോളം കിലോമീറ്റർ ഉയരം വരെ അന്തരീക്ഷത്തിന്റെ സാന്നിധ്യമുണ്ട്. എന്നാൽ ആകെ അന്തരീക്ഷ വായുവിന്റെ 97 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽനിന്ന് ഏകദേശം 29 കിലോമീറ്റർ വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഉയരം കൂടുന്തോറും വാതകങ്ങളുടെ അളവ് കുറഞ്ഞു വരും. ഓക്സിജൻ കുറയും. ശ്വസിക്കാനും ബുദ്ധിമുട്ടാകും. ഇക്കാര്യം കൂട്ടുകാർക്ക് എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിൽ പഠിക്കാനുണ്ട്.

അപ്പോൾ ഭൂമിക്ക് പുറത്ത് എന്തായിരിക്കും അവസ്ഥ? അവിടെ ബഹിരാകാശമാണ്. ഒപ്പം പലതരം ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉൽക്കകളും വാൽനക്ഷത്രവും... ഭൂമിക്കു പുറത്ത് വാസയോഗ്യമായ ഒരു ഗ്രഹവും കണ്ടുപിടിക്കാൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. അവിടെ ഓക്സിജനില്ലാത്തതു തന്നെ പ്രശ്നം. ജീവിക്കാൻ എന്തെങ്കിലും സാധ്യതയുള്ളത് ഭൂമിക്ക് അടുത്തുള്ള ചൊവ്വയിലാണെന്നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ വരെ പറയുന്നത്. അവിടെയും പക്ഷേ ഓക്സിജൻ ഇല്ല എന്നതാണു പ്രശ്നം. അന്തരീക്ഷത്തിൽ 95 ശതമാനവും ഉള്ളത് കാർബൺ ഡയോക്സൈഡും. ഒടുവിൽ ആ പ്രശ്നത്തിനും പരിഹാരമാവുകയാണത്രേ! (പൂർണ പരിഹാരം ഇനിയും ഏറെ അകലെയാണു കേട്ടോ, ഇതൊരു നല്ല പ്രതീക്ഷയുടെ തിരിനാളം മാത്രം)

mars-astronauts-nasa
ചൊവ്വയിലെ ഗവേഷകർ ചിത്രകാരന്റെ ഭാവനയിൽ. ചിത്രം: NASA

കാർബൺ ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റാനുള്ള സംവിധാനമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 2021ൽ നാസയും സമാനമായ കണ്ടെത്തൽ നടത്തിയിരുന്നു. ഒരു മൈക്രോവേവ് അവ്‌നോളം വലുപ്പമുള്ള ഉപകരണം ഉപയോഗിച്ച് ചൊവ്വയിലെ കാർബൺ ഡയോക്സൈഡിനെ അവർ ഓക്സിജനാക്കി മാറ്റി. 10 മിനുട്ടോളം ശ്വസിക്കാനുള്ള ഓക്സിജനാണ് അന്ന് ഉൽപാദിപ്പിച്ചത്. 2020ൽ പെർസിവറൻസ് എന്ന റോവറിനൊപ്പമാണ് ഈ ഉപകരണം ചൊവ്വയിലെത്തിച്ചത്. Mars Oxygen In-Situ Resource Utilization Experiment (MOXIE) എന്നായിരുന്നു ഉപകരണത്തിന്റെ പേര്. 

എന്നാലിപ്പോൾ ഗവേഷകർ നിർമിച്ചിരിക്കുന്നത് ഒരു പ്ലാസ്മ റിയാക്ടറാണ്. അതിനു പ്രവര്‍ത്തിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ചൊവ്വയിൽ.  ഇതുവഴി കൂടുതൽ ഓക്സിജൻ ഉൽപാദിപ്പിക്കാനും സാധിക്കും. ഉപകരണത്തിന്റെ ഭാരവും കുറവ്. ശ്വസിക്കാൻ മാത്രമല്ല, ചൊവ്വയിൽ ഇന്ധനം ഉൽപാദിപ്പിക്കാനും വളങ്ങൾ നിർമിക്കാനും വരെ ഈ ഓക്സിജൻ യന്ത്രം ഭാവിയിൽ സഹായിക്കും. അതോടെ കൃഷിയും എളുപ്പം. മണിക്കൂറിൽ 14 ഗ്രാം എന്ന കണക്കിന് ഓക്സിജൻ ഉൽപാദിപ്പിക്കാനാകും. 28 മിനുട്ടോളം ജീവൻ പിടിച്ചു നിർത്താൻ അതുമതി. പ്ലാസ്മ ഡിവൈസിൽ കൂടുതൽ നേരം ചാർജ് നിൽക്കാനുള്ള വഴി കണ്ടെത്തുകയാണ് യൂണിവേഴ്സിറ്റി ഓഫ് ലിസ്ബനിലെ ഗവേഷകരുടെ അടുത്ത ലക്ഷ്യം. ഉൽപാദിപ്പിക്കുന്ന ഓക്സിജൻ സംഭരിച്ചു വയ്ക്കാനുള്ള സംവിധാനവും ഒരുക്കണം. ഈ പഠനത്തിന്റെ വിശദാംശം ‘ജേണൽ ഓഫ് അപ്ലൈഡ് ഫിസിക്സിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

English Summary: New Device could Create Oxygen From Carbon Dioxide on Mars; MKid Study Plus

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}