ആകാശത്തിൽ ദൃശ്യവിസ്മയം സമ്മാനിച്ച് ഇരട്ടവാലൻ വാൽനക്ഷത്രം !

HIGHLIGHTS
  • ഭൂമിയിൽ നിന്നു 10.3 കോടി ദൂരത്താണ് ഇപ്പോൾ ഉള്ളത്.
  • നിയോവൈസ് ഇനി ഭൂമിയിൽ ദൃശ്യമാകുന്നത് 6800 വർഷം കഴിഞ്ഞാണ്
comet-neowise-facts-and-information
SHARE

സായാഹ്നത്തിൽ ദൃശ്യവിരുന്ന് സമ്മാനിച്ച് ഇരട്ടവാലൻ വാൽനക്ഷത്രം നിയോവൈസ് പ്രസിദ്ധി നേടുകയാണ് ഈ ദിവസങ്ങളിൽ. സി/2020 എഫ് 3 എന്നാണ് സാങ്കേതിക നാമം. മാർച്ച് 27നു  കണ്ടെത്തിയ ഈ സന്ദർശകനെ, ഉത്തരാർധഗോളത്തിൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വ്യക്തമായി കാണാം. എന്നാൽ ഇപ്പോഴത്തെ അന്തരീക്ഷത്തിന്റെ അവസ്ഥ കാരണം ബൈനോക്കുലറിന്റെ സഹായം വേണ്ടിവരും.

സൗരയൂഥത്തിന്റെ പുറംമേഖലയായ ഊർട്ട് ക്ലൗഡ്, കൈപർ ബെൽറ്റ് എന്നീ പ്രദേശങ്ങളിൽ നിന്നുമാണു നിയോവൈസിന്റെ വരവ്. സൂര്യന്റെ ഗുരുത്വാകർഷണം മൂലം ദീർഘവൃത്താകൃതിയിലാണ് ഇത് സൂര്യനെ വലം വച്ചു കടന്നുപോയത്. ജൂലൈ 3ന് ഇത് സൂര്യന്റെ ഏറ്റവും അടുത്തെത്തി. ഭൂമിയിൽ നിന്നു 10.3 കോടി ദൂരത്താണ് ഇപ്പോൾ ഉള്ളത്.

വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവേ എക്സ്പ്ലോറർ ( വൈസ്) എന്ന നാസയുടെ സ്പേസ് ടെലിസ്കോപ്പാണ് നിയോവൈസിനെ ആദ്യമായി കണ്ടെത്തിയത്. ലോങ് പീരിയഡ് കോമറ്റ് എന്ന ദീർഘകാലമെടുത്ത് സന്ദർശിക്കുന്ന വാൽനക്ഷത്രങ്ങളുടെ വിഭാഗത്തിൽ പെടും ഇത്. സോഡിയം വാതകം വാലിലെ പ്രധാന ഘടകമായിട്ടുള്ള നിയോവൈസിന്റെ കേന്ദ്രഭാഗത്തിന് 5 കിലോമീറ്ററാണ് വ്യാസം. നിയോവൈസ് ഇനി ഭൂമിയിൽ ദൃശ്യമാകുന്നത് 6800 വർഷം കഴിഞ്ഞാണ്. 

എങ്ങനെ  കാണാം

സായാഹ്നത്തിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ ബിഗ് ഡിപ്പർ എന്ന നക്ഷത്രഗണത്തിന്റെ സമീപത്തായി താഴെ നിരീക്ഷിച്ചാൽ കേരളത്തിൽ നിന്ന് ഇതിനെ കാണാവുന്നതാണ്. ഏകദേശം 09.30  വരെ ദൃശ്യമാണ്. വടക്ക് കാണാവുന്ന ധ്രുവനക്ഷത്രത്തിന്റെ അതേ തെളിച്ചം ഇതിനുണ്ട്. ഏറ്റവും വ്യക്തമാകുക കടലിൽ നിന്നാണ്. കാരണം അന്തരീക്ഷ മലിനീകരണം കുറവെന്നതു തന്നെ.

English Summary : Comet Neowise facts and information

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA