ADVERTISEMENT

വിശ്വ കായിക സംസ്കാരത്തിന്റെ പ്രതീകമായ ഒളിംപിക് പതാക പാറിപ്പറന്നു തുടങ്ങിയത്  1920 ഓഗസ്റ്റ് 14ന്

∙വെളുത്ത പ്രതലത്തിന്റെ ഒത്ത നടുക്കായി ഒളിംപിക് ചിഹ്‌നമായ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വ്യത്യസ്ത നിറങ്ങളോടെയുള്ള അഞ്ചു വളയങ്ങൾ ചേരുന്നതാണ് ഒളിംപിക് പതാക.  നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലുളള ഈ വളയങ്ങൾ ഭൂമിയിലെ വൻകരകളെ പ്രതിനിധാനം ചെയ്യുന്നു. നീല വളയം യൂറോപ്പിനെയും മഞ്ഞ ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും പച്ച ഓസ്‌ട്രേലിയയെയും ചുവപ്പ് അമേരിക്കയെയും പ്രതിനിധീകരിക്കുന്നു. 

∙ഒളിംപിക് പതാകയും ഒളിംപിക് വളയങ്ങളും ഒളിംപിക്സിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) ഭൗതികസ്വത്താണ്. ഒളിംപിക്സുമായി ബന്ധമില്ലാത്ത ഒരു കാര്യത്തിനും ഇൗ പതാക ഉപയോഗിക്കാനാവില്ലെന്ന് ഐഒസി പ്രത്യേകം വ്യവസ്ഥ ചെയ്യുന്നുണ്ട്.  

∙ആധുനിക ഒളിംപിക്സ് 1896ൽ തുടങ്ങിയെങ്കിലും  ഒളിംപിക് പതാക എന്ന ആശയം മുന്നോട്ടുവച്ചത്  1913ൽ ബാരൺ പിയറി ഡി കുബർട്ടിനാണ്. കുബർട്ടിൻ രൂപം നൽകിയ പതാക 1914ൽ  ഒളിംപിക് പതാകയായി അംഗീകരിച്ചു. 1920ൽ ബൽജിയത്തിലെ അന്റ്വർപ്പ്  ഒളിംപിക്സിന്റെ  ഉദ്ഘാടന ദിനമായ ഓഗസ്റ്റ് 14ന് പതാക ആദ്യമായി ഉയർത്തി.

∙ഒളിംപിക്സിൽ താരങ്ങൾ രാജ്യങ്ങളുടെ കൊടിക്കീഴിലാണല്ലോ മത്സരിക്കുന്നത്. എന്നാൽ ഏതെങ്കിലും രാജ്യത്തിന് ദേശീയ ടീമെന്ന നിലയിൽ പ്രത്യേക കാരണങ്ങളാൽ മത്സരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവരെ ഒളിംപിക് പതാകയുടെ കീഴിൽ മത്സരിക്കാൻ ഐഒസി അനുവദിക്കും.

English Summary : Hundred years of Olympic flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com