ആന്റൺ ചെക്കോവ്, കഥകളുടെ തമ്പുരാൻ

HIGHLIGHTS
  • തനിക്ക് ചുറ്റുമുള്ള ലോകത്തെ തന്റേതായ രീതിയിൽ അദ്ദേഹം നോക്കിക്കണ്ടു
  • 1860 ൽ ജനിച്ച ചെക്കോവിന്റെ ബാല്യം നിറമുള്ളതായിരുന്നില്ല
anton-chekhov-profile
SHARE

‘A man is what he believes’– 19–ാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ (Anton Chekhov)വാക്കുകളാണിവ. ഒരു വ്യക്തി ലോകത്തെ നോക്കിക്കാണുന്ന രീതിയും അവന്റെ ചിന്താരീതികളും ആണ് അവനെ സൃഷ്ടിക്കുന്നത്. തന്റെ രചനകളിലൂടെ അദ്ദേഹം വരച്ചുകാട്ടിയത് സമാനമായ ചിത്രമാണ്. തനിക്ക് ചുറ്റുമുള്ള ലോകത്തെ തന്റേതായ രീതിയിൽ അദ്ദേഹം നോക്കിക്കണ്ടു . ശക്തമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും അതു വായനക്കാരിലേക്കു സന്നിവേശിപ്പിച്ചു.

1860 ൽ ജനിച്ച ചെക്കോവിന്റെ  ബാല്യം നിറമുള്ളതായിരുന്നില്ല. കഥകളിലെ കാപട്യവേഷങ്ങൾക്കു ജീവൻ നൽകിയത് അദ്ദേഹത്തിന്റെ പിതാവിന്റെ തന്നെ ഓർമകളായിരുന്നു. വായനക്കാരെ പിടിച്ചുനിർത്തുന്ന കഥാകഥന രീതി മാതാവിൽ നിന്നു കടംകൊണ്ടതാണ് .

‍പഠനകാലത്തുതന്നെ പിതാവിനെ നഷ്ടമായ അദ്ദേഹത്തിനു  ചെറിയ ജോലികളിലൂടെ വിദ്യാഭ്യാസത്തിനും കുടുംബത്തിനും വേണ്ടി പണം കണ്ടെത്തേണ്ടി വന്നു. തനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് തയ്യാറാക്കിയ രസാവഹമായ കുറിപ്പുകളിലൂടെ ആണ് അദ്ദേഹം സാഹിത്യ ലോകത്തേക്കു  കടന്നു വരുന്നത് .

പിൽക്കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചു. ‘Medicine is my lawful wife, and literature my mistress’ എന്നു ചെക്കോവ് പറഞ്ഞിട്ടുണ്ട്.

ആധുനിക ചെറുകഥാ പ്രസ്ഥാനത്തിനു പുതിയ ദിശാബോധം നൽകിയ എഴുത്തുകാരനാണ് ചെക്കോവ്. The Bet, Vanka, Gooseberries, Easter Eve, The Black Monk തുടങ്ങിയ അതുല്യങ്ങളായ ഇരുനൂറിലേറ ചെറുകഥകൾ എഴുതിയിട്ടുണ്ട്.  The Seagull, Uncle Vanya, Three sisters, The Cherry Orchard തുടങ്ങി പതിനാറോളം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

വാൻക(Vanka)എന്ന ചെറുകഥയിൽ 9 വയസ്സുകാരൻ കുട്ടിയുടെ ദൃഷ്ടിയിലൂടെ അദ്ദേഹം ലോകത്തെ നോക്കി കാണുന്നു.അനാഥത്വത്തിന്റെയും നിസ്സഹായതയുടെയും തീവ്രാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വാൻക എന്ന ബാലനെ അദ്ദേഹം വരച്ചു കാട്ടുന്നത്. താൻ അകപ്പെട്ടിരിക്കുന്ന അടിമത്വത്തിന്റെ ഭീകര ലോകത്തുനിന്നും തന്നെ രക്ഷപ്പെടുത്തുവാൻ അകലെയുള്ള തന്റെ ഏക പ്രതീക്ഷയായ മുത്തച്ഛന് എഴുതുന്ന അവന്റെ കത്ത് ഹൃദയസ്പർശിയാണ്. ഒരിക്കലും ലഭിക്കാൻ ഇടയില്ലാത്ത മറുപടിക്കായുള്ള കാത്തിരിപ്പാണ് അവന്റെ ജീവിതം.കടുത്ത ജീവിത യാഥാർഥ്യങ്ങൾക്കിടയിലും പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന കുഞ്ഞു മനസ്സാണു  ലോകത്തിനുള്ള കഥാകാരന്റെ സന്ദേശം.

24 വയസ്സുള്ളപ്പോൾ രോഗഗ്രസ്ഥനായ ചെക്കോവ്  44–ാം  വയസ്സിൽ ലോകത്തോട് യാത്ര പറഞ്ഞു. ‘പ്രതിഭയുടെ പാഴാക്കൽ’ (a waste of Chekhov's genuine talent)എന്നാണ് അദ്ദേഹത്തിന്റെ രചനകളെ അക്കാലത്തെ വിമർശകർ വിലയിരുത്തിയത്. 

പ്രതിഭയോട് പൂർണമായും നീതി പുലർത്തുവാൻ അദ്ദേഹത്തിന്റെ രചനകൾക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നു  സാരം. അദ്ദേഹത്തിന്റെ സമകാലീനനായ വിഖ്യാത കഥാകാരൻ ലിയോ ടോൾസ്റ്റോയ് അദ്ദേഹത്തെ അതുല്യകലാകാരനായി വിശേഷിപ്പിക്കുന്നു. (‘an incomparable artist, an artist of life’). 

English Summary : Anton Chekhov profile

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA