തത്വജ്ഞാനികളുടെ രാജാവ്

dr-s-radhakrishan
ഡോ. എസ്. രാധാകൃഷ്ണൻ
SHARE

നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച തത്വചിന്തകനുമായ ഡോ. എസ്.രാധാകൃഷ്ണന്റെ ജൻമദിനമാണല്ലോ അധ്യാപക ദിനമായി ആചരിക്കുന്നത്. ‘തത്വജ്ഞാനികളുടെ രാജാവ് ’ എന്നാണ് ബർട്രാൻഡ് റസ്സൽ ഡോ. രാധാകൃഷ്ണനെ വിശേഷിപ്പിച്ചത്. ചിന്തകൻ, വാഗ്മി, തന്ത്രജ്ഞനായ അംബാസഡർ, അധ്യാപക പ്രതിഭ, ഭരണനിപുണൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.

1888 സെപ്റ്റംബർ അഞ്ചിന് തമിഴ്നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്.  കുട്ടികൾക്കു ട്യൂഷനെടുത്തു കിട്ടുന്ന പണം കൊണ്ടാണു പഠിച്ചത്. മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപകനായി തുടങ്ങി. 

കൊൽക്കത്ത കോളജ്, ഓക്സ്ഫഡിലെ മാഞ്ചസ്റ്റർ കോളജ് എന്നിവിടങ്ങളിൽ അധ്യാപകൻ, ആന്ധ്ര സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ, ലീഗ് ഓഫ് നേഷൻസ് അംഗം, ഇന്ത്യൻ സർവകലാശാല കമ്മിഷൻ ചെയർമാൻ, യുനെസ്കോയിലെ ഇന്ത്യൻ പ്രതിനിധി, സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ സ്ഥാനപതി ഇങ്ങനെ 1952ൽ ഉപരാഷ്ട്രപതിയാകുന്നതിനു മുൻപ് ഡോ. രാധാകൃഷ്ണൻ വഹിച്ചിരുന്ന സ്ഥാനങ്ങൾ ഒട്ടേറെ. നൂറിലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 

English Summary : Teachers'  Day Special - All about Dr S. Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA