ADVERTISEMENT

പത്താം ക്ലാസിൽ നെരൂദയുടെ  'Poetry’ എന്ന  കവിതപഠിക്കാനുണ്ടല്ലോ...

പതിമൂന്നാം വയസ്സിൽ കവിയെന്ന നിലയിൽ പ്രശസ്തൻ, യുവത്വത്തിൽ ചിലെയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക ഘടകം, പ്രശസ്തിയുടെ പടവുകളിലേക്കു പാബ്ലോ നെരൂദ (Pablo Neruda) നടന്നുകയറിയത് അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു.  പ്രിയ കവി ജാൻ നെരൂദയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഈ തൂലികാ നാമം സ്വീകരിച്ചത്. ‘റിക്കാർഡോ എലിയേസർ‍ നെഫ്താലി റെയ്സ് ബസോൾട്ടോ’ എന്നായിരുന്നു ശരിയായ പേര്.

1904 ജൂലൈ 12ന് തെക്കൻ ചിലെയിലെ പർറാൾ എന്ന സ്‌ഥലത്തായിരുന്നു ജനനം. നെരൂദ ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. 1971ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം  ലഭിച്ചു. 1973 സെപ്റ്റംബർ  23ന് അന്തരിച്ചു. 

‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവി, ഏതു ഭാഷയിലെയും’ എന്ന് ഗബ്രിയേൽ ഗാർസിയ മാർക്കേസ് നെരൂദയെ വാഴ്‌ത്തി. നെരൂദയുടെ ‘മെമ്മയേഴ്‌സ്’ ആത്മകഥകളുടെ ആത്മകഥയായി ആരാധകർ കൊണ്ടാടുന്നു. 

കവിതയും കലാപവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രക്ഷുബ്ധമായ ചിലെയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അദ്ദേഹത്തിലെ കവിയെ പാകപ്പെടുത്തി.

Green was the silence, wet was the light,

the month of June trembled like a butterfly.

നെരൂദയുടെ ‘100 Love Sonnets’ എന്ന കവിതാസമാഹാരത്തിലെ വരികളാണ് ഇവ. പ്രണയത്തിന്റെയും  പ്രകൃതിയുടെയും പുതിയ ജാലകങ്ങൾ അദ്ദേഹം സാഹിത്യ പ്രേമികൾക്കായി തുറന്നിട്ടു.

I want to do with you, what spring does with the cherry trees എന്ന വരികളിലൂടെ അദ്ദേഹം പ്രണയ സങ്കൽപങ്ങൾക്കു  പുതിയ മാനം നൽകി.

'Poetry'എന്ന കവിതയിലൂടെ തന്നിലെ കവിയെ അദ്ദേഹം പരിചയപ്പെടുത്തുന്നു.‘പതഞ്ഞൊഴുകുന്ന നദിയോ  പെയ്തിറങ്ങിയ മഞ്ഞോ ആകാം കവിതയെ എന്നിലേക്ക് അടുപ്പിച്ചത്. അപരിചിതമായ ഇരുട്ടിൽ എവിടെനിന്നോ കടന്നുവന്ന കവിതയ്ക്ക് മുഖം ആവശ്യമില്ലായിരുന്നു. സ്പർശം തന്നെ പരിപൂർണമായിരുന്നു. അതെന്നെ  കൂട്ടിക്കൊണ്ടുപോയത് നക്ഷത്രങ്ങളുടെ ലോകത്തേക്ക് ആയിരുന്നു, കാറ്റിനൊപ്പം സ്വതന്ത്രമായി.’

ഫാഷിസത്തിനെതിരെ ഉള്ള കടന്നാക്രമണം ആയിരുന്നു 'Residence on Earth' എന്ന അദ്ദേഹത്തിന്റെ കവിത. മാനവികതയും വിപ്ലവവീര്യവും അദ്ദേഹത്തിന്റെ വരികളിൽ സമന്വയിച്ചു.

മരണശേഷം അദ്ദേഹത്തിന്റെ ഓർമകൾ തുടച്ചു നീക്കാൻ അക്കാലത്തെ ഭരണകൂടം ശ്രമിച്ചെങ്കിലും അനശ്വരങ്ങളായ വരികളിലൂടെ അദ്ദേഹത്തിന്റെ സ്മരണകൾ കാലത്തെ അതിജീവിച്ചു.

പ്രധാന കൃതികൾ

The Heights of Macchu Picchu

The Captain's Verses

Residence on Earth

The Separate Rose

The Sea and the Bells

Book of Twilight

പച്ചമഷി

കവിത എഴുതാൻ പച്ച മഷിയാണ് നെരൂദ ഉപയോഗിച്ചിരുന്നത്. പച്ച നിറം ഒരേ സമയം പ്രതീക്ഷയുടെയും നിരാശയുടെയും അടയാളമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

 English Summary : Poet Pablo Neruda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com