വായു സേനകളിൽ ലോകത്ത് നാലാം സ്ഥാനം : ഇന്ത്യൻ‌ വ്യോമ ശക്തി

HIGHLIGHTS
  • സുഖോയ്, മിഗ് പോർവിമാനങ്ങൾ റഷ്യയിൽ നിർമിച്ചതാണ്
  • ഗ്രീൻ പൈൻ റഡാർ ഇന്ത്യ വാങ്ങിയത് ഇസ്രയേലിൽ നിന്ന്
air-force-day
വര : പ്രവീൺദാസ്
SHARE

സുശക്തമാണ് ഇന്ത്യൻ എയർ ഫോഴ്സ്. വായു സേനകളിൽ ലോകത്ത് നാലാം സ്ഥാനം. യുഎസ്, റഷ്യ, ഇസ്രയേൽ എന്നിവ മാത്രമാണ് നമുക്കു മുന്നിൽ. ആകാശത്തിന്റെ കാവൽക്കാരായ സേനയെക്കുറിച്ച് 

∙സ്ഥാപിതം   : 1932 ഒക്ടോബർ 08

∙ആസ്ഥാനം : ന്യൂഡൽഹി

∙ആപ്തവാക്യം: നഭ സ്പർശം ദീപ്തം

∙വ്യോമസേനാദിനം : ഒക്ടോബർ 8

∙ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന സ്ഥാപനമാണ്  ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്  ലിമിറ്റഡ്, ബെംഗളൂരു

∙മിറാഷ് 2000 ഗണത്തിലുളള യുദ്ധവിമാനം ഇന്ത്യയിൽ അറിയപ്പെടുന്നത് വജ്ര എന്നാണ്

∙1984 ൽ ബഹിരാകാശത്തെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥനാണ് വിങ് കമാൻഡർ രാകേഷ് ശർമ. അശോക ചക്ര ബഹുമതി നേടിയ ഇന്ത്യൻ വ്യോമസേനയിലെ രണ്ടാമത്തെ അംഗവും ഇദ്ദേഹമാണ്.

∙തേജസ് വിമാനത്തിൽ ഉപയോഗിക്കുന്ന എൻജിൻ–കാവേരി എൻജിൻ

∙1974 ൽ ഓണററി എയർ വൈസ് മാർഷൽ പദവി ആദ്യമായി ലഭിച്ച ഇന്ത്യൻ വ്യവസായിയാണ് ജെ.ആർ.ഡി.ടാറ്റ. ഇന്ത്യൻ വ്യോമസേനയുടെ ഓണററി പദവി ലഭിച്ച ആദ്യ കായിക താരം സച്ചിൻ തെൻഡുൽക്കർ 

∙ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റായ തേജസ്സിൽ പറന്ന ആദ്യ  ഇന്ത്യൻ വനിത -  ബാഡ്മിന്റൻ താരം പി.വി.സിന്ധു.

∙സുഖോയ്, മിഗ് പോർവിമാനങ്ങൾ റഷ്യയിൽ നിർമിച്ചതാണ്

∙ഗ്രീൻ പൈൻ റഡാർ ഇന്ത്യ വാങ്ങിയത് ഇസ്രയേലിൽ നിന്ന്

∙ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എൻജിനീയർ –ഹീന ജയ്സ്വാൾ

ചില ആക്രമണ  ദൗത്യങ്ങൾ

∙1947-48  ഒന്നാം ഇന്ത്യ–പാക്ക് യുദ്ധം

∙1962          ഇന്ത്യ–ചൈന യുദ്ധം

∙1965          രണ്ടാം ഇന്ത്യ–പാക്ക് യുദ്ധം

∙1971     ബംഗ്ലദേശ് വിമോചനം (ഡിസം.3–16)

∙1971            ബംഗ്ലദേശിലെ മേഘ്ന ഹേലി ബ്രിജ് ആക്രമണം (ഡിസംബർ 9)

∙1971     ബംഗ്ലദേശിലെ ടൻഗെയ്ൽ എയർ ഡ്രോപ് (ഡിസംബർ 11)

∙1984     ഓപ്പറേഷൻ മേഘ്ദൂത് –സിയാച്ചിൻ (ഏപ്രിൽ 13)

∙1987           ഓപ്പറേഷൻ പൂമാലയ് –   ജാഫ്ന, ശ്രീലങ്ക (ജൂൺ 4)

∙1988           ഓപ്പറേഷൻ കാക്ടസ് – മാലദ്വീപ് അട്ടിമറി പരാജയപ്പെടുത്തൽ

∙1999     ഓപ്പറേഷൻ സഫേദ് സാഗർ – കാർഗിൽ യുദ്ധം

∙2019     ബാലാക്കോട്ട്  ( 2019 ഫെബ്രു.26)

വ്യോമസേന റാങ്കുകൾ

∙എയർ ചീഫ് മാർഷൽ 

∙എയർ മാർഷൽ 

∙എയർ വൈസ് മാർഷൽ 

∙എയർ കമഡോർ 

∙ഗ്രൂപ്പ് ക്യാപ്റ്റൻ 

∙വിങ് കമാൻഡർ 

∙സ്ക്വാഡ്രൻ ലീഡർ

∙ഫ്ലൈറ്റ് ലഫ്റ്റനന്റ്

∙ഫ്ലയിങ് ഓഫിസർ

വ്യോമസേന കമാൻഡുകൾ 

അലഹാബാദ്, ഷില്ലോങ്, ഗാന്ധിനഗർ, ഡൽഹി, ബെംഗളൂരു, നാഗ്പുർ, തിരുവനന്തപുരം

 English summary : Air force day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA