വേദനയില്ലാത്ത ആ യുഗത്തിന്റെ തുടക്കം ; ഇന്ന് ലോക അനസ്തീസിയ ദിനം

HIGHLIGHTS
  • ഏതെങ്കിലും ഒരുഭാഗം മാത്രം മരവിപ്പിക്കുന്നതു റീജനൽ അനസ്തീസിയ
world-anesthesia-day
Photo credit : Roman Zaiets
SHARE

1846 ഒക്‌ടോബർ 16 വെള്ളിയാഴ്‌ച അമേരിക്കയിലെ മാസച്യുസിറ്റ്സ് ജനറൽ ആശുപത്രിയിൽ ഡോ. വില്യം തോമസ് ഗ്രീൻ മോർട്ടൻ ആണ് ആദ്യമായി വേദനയില്ലാത്ത ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്. ഗിൽബർ ആബട്ട് എന്ന രോഗിക്ക് ഈതർ അനസ്‌തീസിയ കൊടുത്തായിരുന്നു വേദനയില്ലാത്ത ആ യുഗത്തിന്റെ തുടക്കം. 

രോഗിയെ അബോധാവസ്ഥയിലാക്കുന്നതിനോ ശരീരഭാഗങ്ങൾ മരവിപ്പിക്കുന്നതിനോ ഉള്ള മാർഗമാണ് അനസ്തീസിയ. സിരകളിലൂടെ കുത്തിവച്ചോ വാതകങ്ങൾ ശ്വസിപ്പിച്ചോ പൂർണമായും അബോധാവസ്ഥയിലാക്കുന്നതു ജനറൽ അനസ്തീസിയ. ശരീരത്തിന്റെ ഏതെങ്കിലും ഒരുഭാഗം മാത്രം മരവിപ്പിക്കുന്നതു റീജനൽ അനസ്തീസിയ. ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തു മാത്രം മരുന്നുകൾ കുത്തിവയ്ക്കുന്ന ലോക്കൽ അനസ്തീസിയ, ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുള്ള നാഡിയെയോ നാഡീവ്യൂഹത്തെയോ മരവിപ്പിക്കുന്ന പെരിഫെറൽ നെർവ് ബ്ലോക്ക്, നട്ടെല്ലില്ലൂടെ മരുന്നുകൾ കുത്തിവച്ചു നെഞ്ചിനു താഴെ മാത്രം മരവിപ്പിക്കുന്ന സ്പൈനൽ അനസ്തീസിയ എന്നിങ്ങനെ റീജനൽ അനസ്തീസിയ പലതുണ്ട്. 

English Summary : World Anaesthesia day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA