ലോകത്ത് 13.5 കോടി പേർ പട്ടിണിയിൽ, അറിഞ്ഞ് കഴിക്കാം ഭക്ഷണം : ഇന്ന് ലോക ഭക്ഷ്യദിനം

HIGHLIGHTS
  • 190 കോടിയാളുകള്‍ക്കു ലോകത്ത് അമിത വണ്ണമുണ്ട്
  • ധാന്യത്തിന്റെ‌ 41 ശതമാനം മാത്രമാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്
world-food-day
Photo credit : Nito / Shutterstock.com
SHARE

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ്    ആൻഡ് അഗ്രികൾചറൽ‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. സംഘടനയുടെ 75-ാം വാര്‍ഷികവേളയിലാണ് ഇത്തവണത്തെ ഭക്ഷ്യദിനം.  സംഘടന രൂപീകരിച്ച ദിവസത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് 1979ലാണ് ഭക്ഷ്യദിനം ആചരിച്ചു തുടങ്ങിയത്. 150 രാജ്യങ്ങളില്‍ ഈ ദിനം ആചരിക്കുന്നുണ്ട്.  

വിശപ്പു മാറ്റുന്നവർ‍  

ചോളം, അരി, ഗോതമ്പ്  

ലോകത്ത് ഭക്ഷ്യയോഗ്യമായ അന്‍പതിനായിരത്തിലധികം ഭക്ഷ്യഉല്‍പന്നങ്ങളുണ്ടെങ്കിലും 15 എണ്ണമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മനുഷ്യന്‍ കഴിക്കുന്ന കലോറിയുടെ 90 ശതമാനവും ഇവയില്‍നിന്നാണ്. ചോളം, അരി, ഗോതമ്പ് എന്നിവയാണ് ഇതില്‍ പ്രധാനം. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതിയിലധികം ഇവയാണ്.  

ചോളം NO:1

നമ്മുടെ രാജ്യത്തെ പ്രധാന ഭക്ഷണങ്ങള്‍ അരി, ഗോതമ്പ് എന്നിവയാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തു ഇവ രണ്ടുമല്ല. ചോളത്തിനാണ് ആ‌ സ്ഥാനം. മനുഷ്യര്‍ കഴിക്കുന്ന ആകെ കലോറിയുടെ 19.5 ശതമാനമാണ് ഇവയുടെ സംഭാവന. രണ്ടാം സ്ഥാനത്ത് അരിയും മൂന്നാം സ്ഥാനത്ത്  ഗോതമ്പും  (15 ശതമാനം). 

40% യുഎസ്

ചോളത്തിന്റെ 40% യുഎസിന്റെ സംഭാവനയാണ്. ബ്രസീല്‍, അർജന്റീന, യൂറോപ്യൻ‍ രാജ്യങ്ങള്‍, ചൈന എന്നിവ40 % ചോളം സംഭാവന ചെയ്യുന്നു.  ഗോതമ്പ്, അരി ഉല്‍പാദനത്തില്‍ മുന്നില്‍ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ്. ഉപയോഗത്തിലും ഈ രാജ്യങ്ങള്‍തന്നെ മുന്നില്‍.  

നശിപ്പിക്കുന്നു 14%

ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ 14 ശതമാനം ആവശ്യക്കാരിലെത്താതെ നശിക്കുന്നുവെന്നാണ് ഫുഡ് ആന്‍ഡ്  അഗ്രികൾചറൽ‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. കോടിക്കണക്കിനു പേർ പട്ടിണി കിടക്കുമ്പോഴാണിത്. ഉല്‍പാദനത്തിനായുള്ള ഊര്‍ജവും വെള്ളവുമടക്കം പരിഗണിക്കുമ്പോള്‍ വലിയ നഷ്ടമാണ് ഇതു പ്രകൃതിക്കുണ്ടാക്കുന്നത്.  സെപ്റ്റംബർ‍ 29 ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതിനെതിരെയുള്ള രാജ്യാന്തര ബോധവൽക്കരണ ദിനമാണ്. 

13.5 കോടി പേർ പട്ടിണിയിൽ

200 കോടിയിലേറെ ജനങ്ങള്‍ക്ക് സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം സ്ഥിരമായി ലഭിക്കുന്നില്ലെന്നാണു ഫുഡ് ആൻഡ് അഗ്രികൾചറൽ‍ ഓര്‍ഗനൈസേഷന്റെ കണക്ക്. 13.5 കോടി പേര്‍ കടുത്ത പട്ടിണി അനുഭവിക്കുന്നു.  2014 മുതല്‍ ലോകത്ത് പട്ടിണി ചെറിയ തോതില്‍ വര്‍ധിക്കുകയാണ്.  

 190 കോടിക്ക് അമിതം

അമിത ഭക്ഷണം കഴിക്കുന്നതടക്കമുള്ള കാരണങ്ങളാൽ 190 കോടിയാളുകള്‍ക്കു ലോകത്ത് അമിത വണ്ണമുണ്ട്. പോഷകാഹാരക്കുറവ് മൂലമുള്ളതിനെക്കാള്‍ കൂടുതലാണ് അമിതവണ്ണം മൂലമുള്ള മരണം. 

വിശപ്പു മാറ്റിയവര്‍ക്ക്  നൊബേൽ‍  

ലോകത്തിന്റെ വിശപ്പു മാറ്റാനുള്ള പരിശ്രമത്തിനായിരുന്നു ഇത്തവണത്തെ നൊബേൽ‍ പുരസ്കാരം.  ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ 1961ല്‍ രൂപീകരിക്കപ്പെട്ട വേള്‍ഡ് ഫുഡ് പ്രോഗ്രാമാണ്, എണ്‍പതിലധികം രാജ്യങ്ങളിലെ 10 കോടിയിലേറെ പേരുടെ വിശപ്പു മാറ്റാനുള്ള പരിശ്രമത്തിലൂടെ സമാധാന നൊബേൽ‍ പുരസ്‌കാരം സ്വന്തമാക്കിയത്. 

45% മൃഗങ്ങൾക്ക്

ധാന്യത്തിന്റെ‌ 41 ശതമാനം മാത്രമാണ് മനുഷ്യന്‍ ഉപയോഗിക്കുന്നത്. 45 ശതമാനം വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണമാണ്.

 English Summary : World food day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA