ADVERTISEMENT

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ,  മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക്  മികച്ച വിജയം കരസ്ഥമാക്കാൻ ഒക്ടോബറിലെ  പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

ഒക്ടോബർ

1. ജർമൻ സൂപ്പർ കപ്പ് ഫുട്ബോളിൽ ബയൺ മ്യൂണിക്കിന് കിരീടം. 

2.  ശ്രീനാരാ‌യണ ഗുരുവിന്റെ പേരിൽ കൊല്ലം ആസ്ഥാനമായി സംസ്ഥാന ഓപ്പൺ സർവകലാശാല നിലവിൽ വന്നു.  

Nobel Literature
Louise Gluck. Photo Credit: Susan Walsh / AP Photo

3. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നീളമേറിയ തുരങ്കപാതയായ ഹിമാചൽ പ്രദേശിലെ റോത്തങ് അടൽ തുരങ്കം ഉദ്ഘാടനം ചെയ്തു. 

4. മികച്ച യുവശാസ്ത്രജ്ഞനുള്ള ‘നേച്ചർ’ മാഗസിന്റെ പുരസ്കാരത്തിനു (1000 ഡോളർ) ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ  ഫോർ ഒ‍ാഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രേ‍ാജക്ട് സയന്റിസ്റ്റ്  രേ‍ാഹിത് ബാലകൃഷ്ണൻ അർഹനായി.

5. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ മൈക്കൽ ഹാട്ടൻ എന്നിവർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം 

6.  കേരള സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്കാരം (3 ലക്ഷം രൂപ) പാരിസ് വിശ്വനാഥൻ (2018), ബി.ഡി.ദത്തൻ (2019) എന്നിവർക്ക്. 

∙റോജർ പെൻറോസ്, റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ ശാസ്ത്രജ്ഞർക്ക്  ഭൗതികശാസ്ത്ര നൊബേൽ . 

7. കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പുകൾ (75,000 രൂപ) ചിത്രകാരൻ എൻ.കെ.പി.മുത്തുക്കോയയ്‌ക്കും ശിൽപി കെ.രഘുനാഥനും. 

∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയർമാനായി ദിനേശ് കുമാർ ഖാര ചുമതലയേറ്റു.  

NOBEL-PRIZE/PEACE
World Food Program' headquaters. Photo Credit : Remo Casilli / Reuters

8. യുഎസ് കവി ലൂയി ഗ്ലിക്കിന് സാഹിത്യ നൊബേൽ പുരസ്കാരം. 

∙ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം കനി  കുസൃതിക്ക് (സിനിമ – ബിരിയാണി). 

9.  ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം. 

∙റാം വിലാസ് പാസ്വാന്റെ നിര്യാണത്തെത്തുടർന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പുകളുടെ താൽക്കാലിക ചുമതല മന്ത്രി പീയൂഷ് ഗോയലിന്. 

∙മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതിക്ക് ബ്രിട്ടനിലെ വ്യവസായിയായ ജേക്കബ് തുണ്ടിൽ അർഹനായി. 

10. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ പോളണ്ടിന്റെ പത്തൊൻപതുകാരി ഇഗ സ്യാംതെക് യുഎസിന്റെ 4–ാം സീഡ് സോഫിയ കെനിനെ 

അട്ടിമറിച്ച് കിരീടമുയർത്തി. 

11.  ഫ്രഞ്ച് ഓപ്പൺ പുരു‌ഷ കിരീടം റാഫേൽ നദാലിന്. 20 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം നദാലുമെത്തി.

12. സ്റ്റാൻഫഡ് സർവകലാശാല പ്രഫസർ പോൾ ആർ. മിൽഗ്രം, മുൻ പ്രഫസർ റോബർട് ബി. വിൽസൻ  എന്നിവർക്ക് ധനശാസ്ത്ര നൊബേൽ. 

padhippura-lijo-jose-pellisseri
Lijo Jose Pellissery. Photo Credit : Josekutty Panackal / Manorama

13. ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്നു സംവിധാനം  ചെയ്ത ‘വാസന്തി’ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡിന് അർഹമായി. സുരാജ് വെഞ്ഞാറമൂട് മികച്ച നടനും കനി 

കുസൃതി മികച്ച നടിയുമായി. ‘ജല്ലിക്കട്ട്’ ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ. മധു സി.നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ ആണു ജനപ്രീതിയും 

കലാമേന്മയുമുള്ള ചിത്രം.  

 15. കുംഭകോണത്തെ ശാസ്ത്ര സർവകലാശാല രാമാനുജൻ പുരസ്കാരം ഗണിത വിദഗ്ധനും പ്രിൻസ്റ്റൻ സർവകലാശാല ഫാക്കൽറ്റിയുമായ ഡോ. ഷായ് എവ്റയ്ക്ക്. 

17. സീമ മുസ്തഫ (ദ് സിറ്റിസൺ) എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ്. സഞ്ജയ് കപൂർ (ഹാർഡ് ന്യൂസ് മാഗസിൻ) ജനറൽ സെക്രട്ടറി. 

20. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി ഡോ. മുബാറക് പാഷ ചുമതലയേറ്റു. 

∙ മാന്ത്രികൻ ഗോപിനാഥ് മുതുകാട്  ബാലാവകാശ കമ്മിഷന്റെ ‘ബാലസൗഹൃദ കേരളം’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.

21. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ആദിൽ സുമരിവാലയും സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ജു ബോബി ജോർജും എതിരില്ലാതെ 

തിരഞ്ഞെടുക്കപ്പെട്ടു.

22.  യുഡിഎഫ് വിട്ട ജോസ് കെ. മാണിയുടെ നേതൃത്വത്തിലുളള കേരള കോൺഗ്രസ് (എം) എൽഡിഎഫിലെ 11–ാമത്തെ ഘടകകക്ഷിയായി ഇടതുമുന്നണി നേതൃയോഗം അംഗീകരിച്ചു.

∙മുങ്ങിക്കപ്പലുകൾ തകർക്കുന്ന യുദ്ധക്കപ്പൽ ‘ഐഎൻഎസ് കവരത്തി’ നാവികസേനയുടെ ഭാഗമായി. 

MOTOR-F1-CHINA/
Lewis Hamilton. Photo Credit : Aly Song / Reuters

25. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ പ്രഫ. ബി.എസ്. മൂർത്തി, പ്രഫ.സേതുരാമൻ പഞ്ചനാഥൻ, ഡോ. കേശബ് പാണ്ഡ, മലയാളി ശാസ്ത്രജ്ഞ ഡോ. കെ. രാജലക്ഷ്മി മേനോൻ എന്നിവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നൽകുന്ന അതുല്യ സേവന പുരസ്കാരത്തിന് അർഹരായി.

∙ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങളെന്ന റെക്കോർഡ് 92 വിജയങ്ങളുമായി മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടൻ നേടി. മൈക്കൽ ഷൂമാക്കറെ മറികടന്നു. 

26. കാർപോവ് ട്രോഫി രാജ്യാന്തര റാപ്പിഡ് ചെസ് ടൂർണമെന്റ് ഫൈനലിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ അലക്സി സെറാനയെ തോൽപിച്ച്  നിഹാൽ സരിൻ കിരീടം സ്വന്തമാക്കി. 

27. വയലാർ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. ‘ഒരു വെർജീനിയൻ വെയിൽക്കാലം’ എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിനർഹമായത്. 

∙ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റായി എ.പി.മുരളീധരനെയും ജനറൽ സെക്രട്ടറിയായി കെ. രാധനെയും തിരഞ്ഞെടുത്തു.

28. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) ഡയറക്ടറായി പ്രഫ. ചന്ദ്രഭാസ് നാരായണയെ നിയമിച്ചു. 

∙കേരള കലാമണ്ഡലം ഫെലോഷിപ് (50,000 രൂപ) കഥകളി കലാകാരൻ ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള, മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നായർ എന്നിവർക്ക്. 

29. കലാമണ്ഡലത്തിന്റെ കലാരത്‌ന പുരസ്കാരം കലാമണ്ഡലം എസ്. അപ്പുമാരാർക്ക്. 

30. കെ.കസ്തൂരിരംഗൻ തലവനായുള്ള സന്നദ്ധ സംഘടനയായ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ ഇൻഡക്സ് 2020 അനുസരിച്ച് സുസ്ഥിര വികസനം അടിസ്ഥാനമാക്കി മികച്ച ഭരണമുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് ഒന്നാം സ്ഥാനം. ഉത്തർപ്രദേശിന് അവസാന സ്ഥാനം.

31. ഇന്റർനാഷനൽ ഫൊട്ടോഗ്രഫി അവാർഡ്സ് (ഐപിഎ) നോൺ പ്രഫഷനൽ ആർക്കിടെക്ചർ – ഹിസ്റ്റോറിക്കൽ വിഭാഗത്തിൽ പീറ്റർ ലീ (ചൈന) ഒന്നും  കൊല്ലം സ്വദേശി ജി. സതീഷ് നായർ രണ്ടാം സ്ഥാനവും നേടി. 

English Summary : Monthly News Roundup October 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com