ചന്ദ്രനിൽ എന്താ റേഞ്ച്

HIGHLIGHTS
  • ചന്ദ്രനിൽ വയർലെസ് ബ്രോഡ്‌ബാൻഡ് കമ്യൂണിക്കേഷൻ സംവിധാനം
  • ചന്ദ്രനിൽ എന്തിനാണ് ഇന്റർനെറ്റ്
വലതുവശത്തെ ലൂണാർ ലാൻഡർ ഇടതുവശത്തെ റോവറിനെ ഇന്റർനെറ്റ്  സംവിധാനത്തിലൂടെ  നിയന്ത്രിക്കുന്ന ചിത്രം.
വലതുവശത്തെ ലൂണാർ ലാൻഡർ ഇടതുവശത്തെ റോവറിനെ ഇന്റർനെറ്റ് സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന ചിത്രം.
SHARE

‘ചന്ദ്രനിൽ ചെന്നാലും ഇന്റർനെറ്റ്, അതും നല്ലൊന്നാന്തരം 4ജി. ബഹിരാകാശത്ത് ഇതാദ്യമായി വയർലെസ് ബ്രോഡ്‌ബാൻഡ് കമ്യൂണിക്കേഷൻ സംവിധാനമൊരുക്കുകയാണ് നോക്കിയ കമ്പനി. 2024ൽ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്റെ ഒരുക്കത്തിലാണ് നാസ. അതിനു മുന്നോടിയായി 2022ൽ നോക്കിയയുടെ 4ജി ഇന്റർനെറ്റ് സംവിധാനം ഇൻട്യുറ്റിവ് മെഷീൻസ് എന്ന സ്പേസ് ക്രാഫ്റ്റ് ഡിസൈൻ കമ്പനിയുടെ നോവ–സി പേടകത്തിലേറി ചന്ദ്രനിലെത്തും. 

ചന്ദ്രോപരിതലത്തിൽ ഇറങ്ങി എല്ലാം സ്വയം കോൺഫിഗർ ചെയ്ത് ഇന്റർനെറ്റ് വിതരണത്തിനു തയാറാകാൻ ശേഷിയുള്ളതാണ് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെൽ ലാബ്‌സ് തയാറാക്കിയ ഈ 4ജി സംവിധാനം. 

2030 ആകുമ്പോഴേക്കും ചന്ദ്രനിൽ മനുഷ്യർ ദീർഘകാലം താമസിച്ചുള്ള പരീക്ഷണങ്ങൾക്കാണു നാസയുടെ നീക്കം. അപ്പോഴേക്കും അവിടെ വേഗമേറിയ ഇന്റർനെറ്റ് സംവിധാനം വേണം. ചന്ദ്രനിലെ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് ഈ സംവിധാനം ഭൂമിയിൽ വിജയകരമായി പരീക്ഷിച്ചു.  ആദ്യഘട്ടത്തിൽ 4ജി/എൽടിഇ കമ്യൂണിക്കേഷനാണു സാധ്യമാക്കുകയെങ്കിലും വൈകാതെ 5ജിയിലേക്കു മാറും. 

നാസ നോക്കിയയ്ക്കു നൽകുക: 104 കോടി രൂപ

ചന്ദ്രനിൽ എന്തിനാണ് ഇന്റർനെറ്റ്

ഒട്ടേറെ ‘സ്പെഷൽ’ ദൗത്യങ്ങളുമുണ്ട് 4ജിക്ക്: 

1) ആസ്ട്രോനോട്ടുകൾ തമ്മിൽ എച്ച്ഡി ക്വാളിറ്റിയിൽ വോയ്സ്/വിഡിയോ കമ്യൂണിക്കേഷൻ

2) വിവിധ ബഹിരാകാശ പരീക്ഷണങ്ങളിലെ വിവരങ്ങളും യാത്രികരുടെ ആരോഗ്യ വിവരങ്ങളും ഉൾപ്പെടെ അതിവേഗം ഭൂമിയിലേക്കു കൈമാറൽ

3) ചന്ദ്രനിലേക്കുള്ള റോവറുകൾ ഇറക്കുന്നതും റിമോട്ട് കൺട്രോൾ ഉപയോഗിച്ചുള്ള അവയുടെ നിയന്ത്രണവും

4) ചന്ദ്രനിലെ റോബട്ടിക് ഡിവൈസുകളുടെയും സെൻസറുകളുടെയും നിയന്ത്രണം

5) ഭൂമിയിലെ ഗൂഗിൾ മാപ് പോലെ ചന്ദ്രനിലും നാവിഗേഷനു സഹായിക്കുക

ചന്ദ്രനിൽ ജീവിക്കാനാവശ്യമായ ഓക്സിജൻ എങ്ങനെ വൻതോതിൽ ഉൽപാദിപ്പിക്കാനാകും, ചന്ദ്രനിലേക്കുള്ള യാത്രയിൽ ഇന്ധനോപയോഗം കുറയ്ക്കാനുള്ള വഴിയെന്ത്, ചാർജ് ചെയ്യാതെ കൂടുതൽ നേരം ഇലക്ട്രോണിക് ഡിവൈസുകൾ എങ്ങനെ പ്രവർത്തിപ്പിക്കാം തുടങ്ങിയ വിവിധ പരീക്ഷണങ്ങൾക്കായും ഏകദേശം 2738 കോടി രൂപയാണ് നാസ ചെലവാക്കുന്നത്. 

ചന്ദ്രനിൽ 4ജി പോലെ ചില ‘ക്രേസി’ ഐഡിയകൾ മനസ്സിലുണ്ടോ? എങ്കിൽ അത് പഠിപ്പുരയുമായി 

പങ്കുവയ്ക്കൂ... 

E-mail: padhippura@mm.co.in

English Summary : NASA and Nokia are putting a 4G network on the moon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA