ADVERTISEMENT

ഈ ചിത്രം കാണുമ്പോൾത്തന്നെ ശ്വാസം മുട്ടുന്നില്ലേ? ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില ഗോത്രവിഭാഗങ്ങളിലെ സ്ത്രീകൾ പരമ്പരാഗതമായി കഴുത്തിൽ ലോഹവളയങ്ങൾ ഇടുന്നവരാണ്. പ്രായവ്യത്യാസമില്ലാതെ  എല്ലാവരും ഇതു പിന്തുടരുന്നു. നീളൻ കഴുത്ത് പലയിടങ്ങളിലും സൗന്ദര്യത്തിന്റെ ലക്ഷണമായതിനാൽ ലോഹവളയങ്ങളിടുന്നത് കഴുത്തിനു നീളം കൂട്ടുമെന്നാണ് വിശ്വാസം. 

 

മ്യാൻമറിൽ കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയാണിത്. കടുവകൾ കഴുത്തിൽ കടിച്ചാണല്ലോ ഇരകളെ കൊല്ലുന്നത്. ലോഹത്തിന് ചൂടുപിടിക്കുമെന്നതിനാൽ ആദ്യം പ്രത്യേകത തരം എണ്ണ പുരട്ടും. പിന്നീട്  നീളമുള്ള ലോഹകഷണം കഴുത്തിന്റെ മുകൾ മുതൽ താഴെ വരെ ചുറ്റിയെടുക്കും. ഇത്തരം വളയങ്ങൾ അധികംകാലം അണിഞ്ഞാൽ കഴുത്തിലെ പേശികൾക്ക് ബലക്ഷയം സംഭവിക്കുമെന്നാണു വിദഗ്‌ധർ പറയുന്നത്. വളയങ്ങൾ കഴുത്തിലിടുന്ന  സ്ത്രീകൾക്കു തലകുനിച്ച് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല.

 

English Summary : Why Do African Tribes Stretch Their Necks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com