ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മനുഷ്യർ സ്ഥിരതാമസം തുടങ്ങിയിട്ട് 20 വർഷം പിന്നിട്ടിരിക്കുന്നു. 2000 നവംബർ 2ന്  സോയൂസ് TM-31 എന്ന റഷ്യൻ പേടകത്തിൽ 3 യാത്രികർ നിലയത്തിലെത്തി. എക്സ്പെഡിഷൻ - 1 എന്നായിരുന്നു ദൗത്യത്തിന്റെ പേര്. 136 ദിവസം അവർ നിലയത്തിൽ താമസിച്ചു.  ബിൽ ഷെപ്പേർഡ് എന്ന അമേരിക്കൻ ആസ്ട്രനോട്ട് ആയിരുന്നു ദൗത്യത്തിന്റെ കമാൻഡർ. യൂറി ഗിഡ്സെൻകോ, സെർജി കെ ക്രിക്കലേവ് എന്നീ റഷ്യൻ കോസ്മനോട്ടുകളും ഒപ്പമുണ്ടായിരുന്നു. 

പിന്നീട് ഇന്നുവരെ രാജ്യാന്തര ബഹിരാകാശനിലയം മനുഷ്യരില്ലാതെ ഒഴിഞ്ഞുകിടന്നിട്ടില്ല. എല്ലായ്പ്പോഴും ആരെങ്കിലും നിലയത്തിൽ ഉണ്ടാവും. 

space-travellers-article-image

ആദ്യ ദൗത്യത്തിന് ആവശ്യമായ സോളർ പാനലുകളും പേറി 2000 ഡിസംബറിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി എൻഡവർ സ്പേസ്ഷട്ടിലിൽ നിന്നു പകർത്തിയ നിലയത്തിന്റെ ചിത്രം. 5 പേരാണ് ഈ സ്പേസ് ഷട്ടിലിൽ നിലയത്തിൽ എത്തിയത്. മനുഷ്യർ താമസം തുടങ്ങിയശേഷം നിലയത്തിന്റെ പുറത്തുനിന്ന് പകർത്തിയ ആദ്യചിത്രങ്ങളിലൊന്നാണ് ഇത്.

തയാറാക്കിയത്:  എസ്. നവനീത് കൃഷ്ണൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com