വെളിച്ചത്തെ വെളിപ്പെടുത്തിയ സി.വി രാമൻ

HIGHLIGHTS
  • ശാസ്‌ത്ര ഗവേഷണങ്ങൾ എപ്പോഴും മനുഷ്യനന്മയ്‌ക്കു വേണ്ടി
50th-death-anniversary-of-cv-raman
സി.വി. രാമൻ
SHARE

ശാസ്ത്രലോകത്ത് ‘രാമൻ പ്രഭാവത്തിലൂടെ’ ഇന്ത്യയുടെ പ്രഭ പരത്തിയ സി.വി. രാമൻ ഓർമയായിട്ട് നാളെ 50 വർഷം

അടങ്ങാത്ത അന്വേഷണ ത്വരയും പ്രതിഭയും സമന്വയിച്ച യാത്രയിലൂടെ ഭൗതികശാസ്ത്രത്തിന്റെ ഉന്നതികൾ കീഴടക്കിയ മഹാശാസ്ത്രജ്ഞനായിരുന്നു സി.വി.രാമൻ. ശാസ്‌ത്ര ഗവേഷണങ്ങൾ എപ്പോഴും മനുഷ്യനന്മയ്‌ക്കു വേണ്ടിയാകണമെന്ന് ആഗ്രഹിക്കുകയും പ്രവൃത്തിയിലൂടെ അതു കാണിച്ചുകൊടുക്കുകയും ചെയ്തു അദ്ദേഹം.

1930ലെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം നേടിയത് രാമൻ പ്രഭാവത്തിന്റെ കണ്ടുപിടിത്തമാണ്.

ഒരു ഏക വർണ പ്രകാശം സുതാര്യമായ ദ്രാവകത്തിലൂടെ കടത്തിവിട്ടാൽ പുറത്തുവരുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യം വ്യത്യസ്‌തമായിരിക്കും. ദ്രാവകങ്ങളിലെ വിസരണമാണിതിനു കാരണം. കടൽ നീല നിറത്തിൽ കാണാൻ കാരണം സൂര്യപ്രകാശം ജലകണികകളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വിസരണം മൂലമാണെന്ന് രാമൻ തെളിയിച്ചു. 1928 ഫെബ്രുവരി 28 നാണ് രാമൻ പ്രഭാവം എന്ന തന്റെ കണ്ടുപിടിത്തം അദ്ദേഹം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. ഇതിന്റെ സ്മരണയിലാണു ഫെബ്രുവരി 28 നാം ദേശീയ ശാസ്‌ത്രദിനമായി ആചരിക്കുന്നത്. 

1888 നവംബർ ഏഴിന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് തിരുവണയ്ക്കാവൽ  ഗ്രാമത്തിൽ ജനിച്ചു. വിശാഖപട്ടണത്തെ ഹിന്ദു ഹൈസ്‌കൂൾ, മദ്രാസ് പ്രസിഡൻസി കോളജ് എന്നിവിടങ്ങളിൽ പഠനം.  1907ൽ കൊൽക്കത്തയിൽ ഇന്ത്യൻ ഫിനാൻഷ്യൽ സർവീസിൽ ജോലിയിൽ പ്രവേശിച്ചു. 1917 മുതൽ കൊൽക്കത്ത സർവകലാശാലയിൽ പ്രഫസർ. 1933ൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയറക്‌ടർ. 1934ൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിനു തുടക്കമിട്ടു. 1948ൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു വിരമിച്ചശേഷം മൈസൂർ രാജാവു നൽകിയ പതിനൊന്ന് ഏക്കറിൽ രാമൻ റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിച്ചു.  ലെനിൻ പീസ് പ്രൈസ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചു. മരണം 1970 നവംബർ 21ന്.

English summary : 50th death anniversary of C V Raman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA