ADVERTISEMENT

വിവിധ ക്ലാസുകളിലെ ഭൂമിശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അധിക വായനയ്ക്ക് 

‘ലാൻഡ് ഓഫ് ദ് റൈസിങ് സൺ’ എന്ന പ്രയോഗം യഥാർഥത്തിൽ ജപ്പാന്റെ മറ്റൊരു പേരായ നിഹോൺ(Nihon)ന്റെ വിവർത്തനമാണ്. ദിവസം, ഉദയം എന്നീ അർഥങ്ങൾ വരുന്ന ചിഹ്നങ്ങളുപയോഗിച്ചാണ്  ഈ എഴുത്ത്.  

അങ്ങനെ ജപ്പാൻ ഉദയസൂര്യന്റെ നാടായി അറിയപ്പെട്ടു തുടങ്ങി.

യുഎസ് സംസ്ഥാനമായ അലാസ്കയുടെ ഭാഗമാണ് ഉട്ക്യാഗ്വിക്.  2010ലെ സെൻസസ് പ്രകാരം 4200 ലധികമാണ് ഇവിടത്തെ ജനസംഖ്യ. ഉത്തരധ്രുവ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ‘ബാരോ’ എന്നാണ് മുൻപ് അറിയപ്പെട്ടിരുന്നത്. 

ആർട്ടിക് സമുദ്രത്തിൽ നിന്നോ അടുത്തുള്ള നദികളിൽ നിന്നോ പിടിക്കുന്ന മത്സ്യങ്ങളാണ് ഇവിടത്തുകാരുടെ മുഖ്യ ഭക്ഷണം. ധ്രുവക്കരടികളെയും തിമിംഗലങ്ങളെയും ഇവർ വേട്ടയാടി പിടിക്കാറുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെ  പൂജ്യത്തിനു താഴെയാണ് ഇവിടത്തെ താപനില. ചുറ്റും ധ്രുവ മരുഭൂമി(Tundra) യാൽ  ചുറ്റപ്പെട്ടു കിടക്കുന്ന  ഈ കൊച്ചു പട്ടണം അങ്ങേയറ്റം  ഒറ്റപ്പെട്ടതാണ്. കാരണം ഇവിടെ റോഡുകളില്ല. പോളാർ നൈറ്റ് തുടങ്ങിയാലും അവരുടെ ജീവിതചര്യയ്ക്ക്  വലിയ മാറ്റങ്ങളില്ല. സൂര്യനില്ലാത്തതു കൊണ്ട് തെരുവുവിളക്കുകൾ 24 മണിക്കൂറും തെളിഞ്ഞുകൊണ്ടിരിക്കും. പകലും രാത്രിയും അവർ ക്ലോക്ക് നോക്കി തീരുമാനിക്കും.

ഇവിടെ ധ്രുവരാത്രിക്കു വിപരീതമായി ധ്രുവ ദിനം (polar  day) എന്നൊരു പ്രതിഭാസം കൂടി സംഭവിക്കാറുണ്ട്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ തുടർച്ചയായി സൂര്യൻ അസ്തമിക്കാത്ത ദിവസങ്ങളുണ്ടാവും. ആർട്ടിക് സർക്കിളിന്റെ വടക്കും അന്റാർട്ടിക് സർക്കിളിന്റെ തെക്കും ഉള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസങ്ങൾ നടക്കുന്നത്.

ഫിൻ‌ലൻഡിന്റെ നാലിലൊന്ന് പ്രദേശങ്ങൾ ആർട്ടിക് സർക്കിളിന് വടക്കു ഭാഗത്താണു സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വടക്കേ അറ്റത്ത് വേനൽക്കാലത്ത് 60 ദിവസത്തേക്ക് സൂര്യൻ അസ്തമിക്കുകയില്ല. യൂറോപ്പിന്റെ ഏറ്റവും വടക്കൻ പ്രദേശമായ നോർവേയിലെ സ്വാൽബാർഡിൽ ഏപ്രിൽ 19 മുതൽ ഓഗസ്റ്റ് 23 വരെ സൂര്യാസ്തമയം ഇല്ല.

നോർവേയാണ് പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത്. സൂര്യാസ്തമയം സൂര്യോദയവുമായി ലയിക്കുന്ന  സ്ഥലമാണ് നോർവേ. ഈ കാഴ്ച കാണുന്നതിന് വേണ്ടി ധാരാളം വിനോദസഞ്ചാരികൾ നോർവേയിൽ എത്താറുണ്ട്.

ന്യൂസീലൻഡിലെ ഈസ്റ്റ് കേപ് എന്ന സ്ഥലത്താണ് എല്ലാദിവസവും ആദ്യം സൂര്യൻ ഉദിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും കിഴക്കുള്ള പ്രദേശമായ അരുണാചൽ പ്രദേശിലെ ഡോങ് ഗ്രാമത്തിലാണ്  ആദ്യം സൂര്യോദയം ദൃശ്യമാകുന്നത്. ചൈനയ്ക്കും മ്യാൻമറിനും ഇടയിലാണ് ഡോങ്. പുലർച്ചെ ശരാശരി 5:00ന് സൂര്യൻ ഉദിക്കുന്ന ഡോങ്ങിൽ വൈകുന്നേരം 5ന് അസ്തമിക്കും.

ഗുജറാത്തിലെ കച്ച് മേഖലയിലെ ഗുവാർ മൊട്ടയിലാണ് ഇന്ത്യയിൽ അവസാനം സൂര്യൻ ഉദിക്കുന്നത്.  ഇവിടെ സൂര്യോദയം  ഏകദേശം 7 :15 ന് ആണ്.

English Summary : Utqiagvik weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com