ADVERTISEMENT

കോവിഡ് പശ്ചാത്തലത്തില്‍ മിഷന്‍ ബെറ്റര്‍ ടുമോറോ(എംബിടി) എന്ന  കൂട്ടായ്മ സംഘടിപ്പിക്കുന്ന സംഭാഷണ പരമ്പരയാണ് പോസ് (പോസിറ്റീവിറ്റി)-പോസ്സ്(പോസ്സിബിലിറ്റീസ്). ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ഈ സംഭാഷ പരമ്പര സാമ്പത്തികമായും സാമൂഹികമായും വൈകാരികമായും തളര്‍ന്ന മനുഷ്യമനസ്സുകളില്‍ പോസിറ്റീവ് ചിന്ത നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്.

പോസിറ്റീവ് ചിന്തകളും സാധ്യതകളും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആഗോള സംഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിക്കുകയാണ് പോസ്-പോസ്സ്. 

ഇതിന്റെ ഭാഗമായിട്ടുള്ള ആദ്യ പ്രഭാഷണത്തില്‍ നോബല്‍ സമാധാന പുരസ്‌ക്കാര ജേതാവ്  കൈലാഷ് സത്യാര്‍ത്ഥി പങ്കെടുക്കും. 2020 ഡിസംബര്‍ 11ന് ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴ് മണിക്ക്  ‘കുട്ടികളോടുള്ള കനിവ് ലോകവ്യാപകമാക്കാം’ എന്ന വിഷയത്തില്‍ അദ്ദേഹം സംഭാഷണം നടത്തും. 

മിഷന്‍ ബെറ്റര്‍ ടുമോറോയുടെ സാമൂഹിക മാധ്യമ ചാനലുകള്‍ വഴി കൈലേഷ് സത്യാര്‍ത്ഥിയുടെ പ്രഭാഷണം കാണാം. 

http://facebook.com/mbtunited

http://instagram.com/mbtunited

http://youtube.com/mbtunite

നേതൃത്വം നല്‍കാന്‍ കഴിയുന്ന യുവജനങ്ങളെ  വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള കൂട്ടായ്മയാണ് മിഷന്‍ ബെറ്റര്‍ ടുമോറോ(എംബിടി). ശിശു കേന്ദ്രീകൃതമായ നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയനായ കേരള പോലീസ് ഐജി പി.വിജയന്‍ ഐപിഎസ് ആണ് എംബിടിയുടെ പ്രധാന മെന്റര്‍. 

എംബിടിയുടെ സുപ്രധാന പരിപാടികളിലൊന്നാണ് വെള്ളിയാഴ്ച തോറും നടക്കുന്ന പോസ്-പോസ്സ് സംഭാഷണ പരമ്പര. പോസിറ്റീവായിരിക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനും ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഈ പരമ്പരയില്‍  ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി. ഷിബുലാല്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരുള്‍പ്പെടെ 75ലധികം പ്രമുഖ വ്യക്തികള്‍ അതിഥികളായി എത്തിയിട്ടുണ്ട്. മുതിര്‍ന്ന നയതന്ത്രജ്ഞര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, എഴുത്തുകാര്‍, കായിക പ്രതിഭകള്‍, സാമൂഹിക നേതാക്കള്‍ എന്നിവരും പ്രഭാഷകരില്‍ ഉള്‍പ്പെടുന്നു. 

എംബിടിയുടെ വിവിധ സാമൂഹിക മാധ്യമചാനലുകള്‍ വഴി ഓരോ ആഴ്ചയും ശരാശരി 30 ലക്ഷം പേര്‍ ഈ സംഭാഷണങ്ങള്‍ തത്സമയം കാണുന്നു. യൂണിസെഫിന്റെ സഹകരണത്തോടെയാണ് സംഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. 

English Summary : Kailash Satyarthi to speak on Globalising compassion for children

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com