ജയ് കിസാൻ ; ഇന്ന് ദേശീയ കർഷക ദിനം

padhippura-charan-singh
ചരൺസിങ്
SHARE

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ ചരൺസിങ്ങിന്റെ ജന്മദിനമായ ഡിസംബർ 23  ദേശീയ കർഷകദിനമായി ആചരിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം, ആദ്യകാലം മുതൽ തന്നെ കർഷക ഉന്നമനത്തിനായി പ്രവർത്തിച്ചു. അഭിഭാഷകനായി പൊതു ജീവിതം ആരംഭിച്ച ചരൺ സിങ് കർഷക നേതാവ് എന്ന നിലയിലാണ് രാജ്യമെങ്ങും അറിയപ്പെട്ടത്.

1929ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്ന ചരൺസിങ് സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. 

ഉത്തർപ്രദേശിൽ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം, ഭൂ അവകാശ നിയമം എന്നിവ കർഷകരെ ഏറെ സഹായിച്ചു. യുപിയിൽ രണ്ടുതവണ മുഖ്യമന്ത്രിയായ ചരൺസിങ് അടിയന്തരാവസ്‌ഥക്കാലത്ത് ജയിലിലുമായി. ജനതാ പാർട്ടിയുടെ രൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ച അദ്ദേഹം, 1977ൽ മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയും തുടർന്ന് ഉപപ്രധാനമന്ത്രിയുമായി.  മൊറാർജി സ്‌ഥാനമൊഴിഞ്ഞപ്പോൾ 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയുള്ള 170 ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

ജന്മിത്ത നിരോധനം, ഇന്ത്യ- ദാരിദ്ര്യവും പരിഹാരങ്ങളും, കോഓപ്പറേറ്റീവ് ഫാമിങ് എക്‌സ്‌റെയ്‌സ് എന്നിവ പ്രധാന രചനകളാണ്. 1987 മേയ്  29നാണ് അന്തരിച്ചത്. കിസാൻഘട്ടാണ് സമാധിസ്‌ഥലം.

English summary : Farmer day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA