ADVERTISEMENT

ഡിസംബർ  1.വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഉത്പൽ കുമാർ സിങ് ലോക്സഭാ സെക്രട്ടറി ജനറൽ.  

2. കോവിഡിനെതിരെ വാക്സീൻ കുത്തിവയ്ക്കാൻ അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. 

∙ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന 1 ലക്ഷം ഡോളർ പുരസ്കാരം യുഎസ് മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസർ ഹരി ബാലകൃഷ്ണൻ, ഹൈദരാബാദ് സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലാർ ബയോളജി ശാസ്ത്രജ്ഞൻ രാജൻ ശങ്കരനാരായണൻ, കൊൽക്കത്ത സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിലെ പ്രാച്ചി ദേശ്പാണ്ഡെ, യുഎസ് സ്റ്റാൻഫഡ് സർവകലാശാല പ്രഫസർ സൗരവ് ചാറ്റർജി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രഫസർ അരിന്ദം ഘോഷ്, യുഎസ് ഹാർവഡ് സർവകലാശാല പ്രഫസർ രാജ് ചെട്ടി എന്നിവർക്ക്.   

∙മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള പെൻ ഹെസൽ–ടി‍ൽറ്റ്മാൻ പുരസ്കാരം (2 ലക്ഷം രൂപ) ബ്രിട്ടിഷ് ഇന്ത്യൻ പത്രപ്രവർത്തക അനിതാ ആനന്ദിന്റെ പേഷ്യന്റ് അസാസിൻ: എ ട്രൂ ടെയിൽ ഓഫ് മാസെകർ’ എന്ന കൃതിക്ക്.  

4. മികച്ച അധ്യാപകനുള്ള 10 ലക്ഷം ഡോളർ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെക്ക്. 

∙ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചായി പി.രാധാകൃഷ്ണൻ നായർ നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. 

5. ലോക അത്‌ലറ്റിക് സംഘടന ഈ വർഷത്തെ ഏറ്റവും മികച്ച അത്‌ലീറ്റുകളായി സ്വീഡന്റെ അർമാൻഡ് ഡ്യുപ്ലന്റിസിനെയും (പോൾവോൾട്ട്) വെനസ്വേലയുടെ യൂലിമർ റോഹസിനെയും (ട്രിപ്പിൾ ജംപ്) തിരഞ്ഞെടുത്തു. 

7. യുഎസ് പ്രസാധകരുടെ രബീന്ദ്രനാഥ് ടഗോർ സാഹിത്യ പുരസ്കാരം (3.7 ലക്ഷം രൂപ) ‘നിർഭയ’ സംഭവം ആധാരമാക്കി എഴുത്തുകാരനും പത്രപ്രവർത്തകനുമായ രാജ് കമൽ ഝാ രചിച്ച ‘ദ് സിറ്റി ആൻഡ് ദ് സീ’ എന്ന നോവലിന്. 

8. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 86 സെന്റിമീറ്റർ കൂട്ടി 8848.86 മീറ്ററായി പുതുക്കി. 

∙മണിപ്പുർ സ്വദേശിനിയായ ബാലാദേവി യൂറോപ്യൻ ഒന്നാം നിര പ്രഫഷനൽ ഫുട്ബോളിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത. 

10. ഇന്ത്യ വികസിപ്പിച്ചെടുത്ത ഗതിനിർണയ ഉപഗ്രഹ സംവിധാനമായ നാവികിനെ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റം ശൃംഖലയിൽ ഉൾപ്പെടുത്തി. 

11. ടൈം മാഗസിന്റെ 2020ലെ ‘പഴ്സൻ ഓഫ് ദി ഇയർ’ പുരസ്കാരം യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ, നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർ പങ്കിട്ടു. സൂം കോൺഫറൻസിങ് പ്ലാറ്റ്ഫോമിന്റെ സിഇഒ എറിക് യുവാൻ ആണ് ബിസിനസ് പഴ്സൻ ഓഫ് ദി ഇയർ.  യുഎസ് ബാസ്കറ്റ്ബോൾ താരം ലിബ്രോൺ ജയിംസ്  ‘അത്‌ലീറ്റ് ഓഫ് ദി ഇയർ’. 

13. വയോധികരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഹെൽപേജ് ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാ പുരസ്കാരം. 

14. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി–FICCI) യുടെ പ്രസിഡന്റായി ഉദയ് ശങ്കർ തിരഞ്ഞെടുക്കപ്പെട്ടു.  

15. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥികൾക്കു വേണ്ടിയുള്ള ഏജൻസിയായ യുഎൻഎച്ച്സിആറിന്റെ രാജ്യത്തെ ‘ഹൈ പ്രൊഫൈൽ സപ്പോർട്ടറാ’യി എഴുത്തുകാരി അനിത നായരെ നിയമിച്ചു. 

16. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 11 ജില്ലാ പഞ്ചായത്തുകളും 5 കോർപറേഷനുകളും നേടിയ എൽഡിഎഫിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുന്നേറ്റം. 

17. മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം ജർമൻ ഫുട്ബോ‍ൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്. 

∙യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു.  

18.  ഖത്തർ തലസ്ഥാനമായ ദോഹ 2030ലും സൗദി തലസ്ഥാനമായ റിയാദ് 2034ലും ഏഷ്യൻ ഗെയിംസ് വേദിയാകും.

∙ഒഎൻവി കൾചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യ പുരസ്കാരം (3 ലക്ഷം രൂപ) നിരൂപണ സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് ഡോ. എം.ലീലാവതിക്ക് സമ്മാനിക്കും.  

19. മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. 

21. കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി ജി. അരുണിമ ചുമതലയേറ്റു.

23. അമേരിക്കയിലെ ഉന്നത സൈനിക ബഹുമതിയായ ‘ദ് ലീജിയൻ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. 

∙ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ  ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് 644 ഗോളുകളുമായി എഫ്സി ബാർസിലോന താരം ലയണൽ മെസ്സിക്ക്. പെലെ ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടി 643 ഗോൾ നേടിയിരുന്നു. 

∙രാജ്യാന്തര ചെസ് ഫെഡറേഷൻ ലോക യൂത്ത് ആൻഡ് കെഡറ്റ് ചെസ് ചാംപ്യൻഷിപ്പിന്റെ അണ്ടർ – 18 വിഭാഗത്തിൽ നിഹാൽ സരിൻ കിരീടം നേടി. അണ്ടർ – 16 പെൺകുട്ടികളുടെ വിഭാഗത്തിൽ രക്ഷിത രവി, അണ്ടർ – 14ൽ ഡി.ഗുകേഷ് എന്നിവരും സ്വർണം നേടി.  

24. സംസ്ഥാന പട്ടികജാതി, ഗോത്രവർഗ കമ്മിഷൻ അധ്യക്ഷനായി ബി. എസ്. മാവോജിയെയും അംഗങ്ങളായി മുൻ എംപി എസ്. അജയകുമാർ, സൗമ്യ സോമൻ എന്നിവരെയും നിയമിക്കാ‍ൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

28. കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച താരത്തിനുള്ള ഗാരി സോബേഴ്സിന്റെ പേരിലുള്ള  ഐസിസി പുരസ്കാരവും മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിക്ക്.  ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനാണ് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മികച്ച ട്വന്റി20 താരമായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കാണ് ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം. 

∙നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്കാരം യുവെന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിച്ചു. 

∙രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിച്ചു. ഡൽഹി ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കൽ ഗാർഡൻ പാതയിലാണിത്.  

30. ഇറ്റലിയിലെ വേൾഡ് അക്കാദമി ഓഫ് സയൻസും ചൈനീസ് അക്കാദമി ഓഫ് സയൻസും ചേർന്നു നൽകുന്ന ആദ്യ യുവ ശാസ്ത്ര പുരസ്കാരം (7.3 ലക്ഷം രൂപ) ബെംഗളൂരു ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ശാസ്ത്രജ്ഞനായ ഡോ. അജിത് പരമേശ്വരന്. 

English Summary : Dacember 2020 at a glance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com